മർകസ് നിധി: എറണാകുളം ജില്ലയിൽ പ്രവർത്തനം സജീവം

0
246
SHARE THE NEWS

കൊച്ചി: മർകസ് നിധി സ്വരൂപണത്തിൽ എറണാകുളം ജില്ലയിലെ ഒൻപത് സോണുകളിലും ശക്തമായ പ്രവർത്തനങ്ങളുമായി മുന്നേറുന്നു. പെരുമ്പാവൂർ സോണിലെ തണ്ടേക്കാട് യൂണിറ്റാണ് ആദ്യമായി ടാർജറ്റ് പൂർത്തിയാക്കിയത്. സോൺ തലങ്ങളിൽ രൂപീകരിച്ച സംഘടന സംയുക്ത സമിതിയുടെ നേതൃത്വത്തിൽ മറ്റ് യൂണിറ്റുകളിലും ടാർജറ്റ് പൂർത്തീകരണം പുരോഗമിക്കുന്നു.

വിവിധ സോണുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം ഓൺലൈനിൽ അവലോകന യോഗം സംഘടിപ്പിച്ചു. കേരളാ മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പ്രസ്ഥാനങ്ങളുടെ സംസ്ഥാന, ജില്ലാ, സോൺ നേതാക്കൾ പങ്കെടുത്തു. മുഴുവൻ യൂണിറ്റുകളിലും ടാർജറ്റ് പൂർത്തീകരിക്കുന്ന വിധം പ്രവർത്തനം വിപുലീകരിക്കാൻ യോഗത്തിൽ തീരുമാനമെടുത്തു.

വി.എച് അലി ദാരിമിയുടെ അധ്യക്ഷതയിൽ സി.ടി ഹാഷിം തങ്ങൾ ഉദ്ഘാടനം ചെയ്തു. എം പി അബ്ദുൽ ജബ്ബാർ സഖാഫി വിഷയാവതരണം നടത്തി. ഹൈദ്രോസ് ഹാജി, റഫീഖ് നൈന, ഇബ്രാഹിം ഹാജി മട്ടാഞ്ചേരി, ഇസ്മായിൽ സഖാഫി, ഷാനവാസ് പറവൂർ, നിസാർ നെട്ടൂർ,ത്വയ്യിബ് ഹാജി,ഹസൈനാർ മുസ്ലിയാർ, അൻസർ അലി,അബ്ദുറഷീദ്‌,ഹനീഫ്, ശിഹാബ് അൽ ഹസനി, അബ്ദു റഹ്മാൻ മുസ്ലിയാർ എന്നിവർ പ്രസംഗിച്ചു


SHARE THE NEWS