മർകസ് നിധി: കൊല്ലം ജില്ലാ സമർപ്പണത്തിനു പ്രൗഢ സമാപ്തി

0
449
മർകസ് നിധി കൊല്ലം ജില്ലാ സമർപ്പണ ചടങ്ങിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു. ഹൈദ്രോസ് മുസ്‌ലിയാർ സമീപം
SHARE THE NEWS

കൊട്ടിയം: മർകസ് നോളജ് സിറ്റി അഭിമാന പദ്ധതികളുടെ പൂർത്തീകരണത്തിന് വേണ്ടി പ്രസ്ഥാന നേതൃത്വം പ്രഖ്യാപിച്ച മർകസ് നിധിയുടെ കൊല്ലം ജില്ലയുടെ വിഹിത സമർപ്പണ ചടങ്ങ് ​ജൽസതു റൈഹാൻ പ്രൗഢമായി. കഴിഞ്ഞ മൂന്നു മാസങ്ങളിൽ കൊല്ലം ജില്ലാ മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ പ്രസ്ഥാനകുടുംബം ഒന്നാകെ നിധിശേഖരണത്തിനായി കർമ രംഗത്തായിരുന്നു.

കൊവിഡ് പ്രതിസന്ധിക്കിടയിലും വലിയൊരു വിഹിതം തന്നെ ജില്ലാ നേതാക്കൾ മർകസ് ചാൻസലർ സുൽതാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ കൈയിലേല്പിച്ചു. ജില്ലയിലെ മുഴുവൻ യൂണിറ്റുകളും ഈ മഹാ യജ്ഞത്തിൽ പങ്കാളികളായി.

മർകസിന്റെ മഹത്തായ വിദ്യാഭ്യാസ മുന്നേറ്റം സാധ്യമായത് പ്രവർത്തകർ നൽകിയ അകമഴിഞ്ഞ സഹായം കൊണ്ടാണെന്നും തെക്കൻ കേരളത്തിൽ നിന്നുള്ള സമാനതകളില്ലാത്ത ഈ പ്രവർത്തനങ്ങൾവലിയ മാതൃകയാണെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. കോവിഡിന്റെ ഈ പ്രതിസന്ധി കാലത്തും മർകസ് പ്രഖ്യാപിച്ച പദ്ധതി ഏറ്റെടുത്തു വലിയ വിജയമാക്കിയ യൂണിറ്റ് പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

കൊല്ലം ഖാദിസിയ്യയിൽ നടന്ന പരിപാടിയിൽ സിറാജുൽ ഉലമ ഹൈദ്രോസ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി ആമുഖ പ്രഭാഷണം നടത്തി. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്തു. മർകസ് നിധി ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ പ്രാർത്ഥന നിർവ്വഹിച്ചു. ഇസ്സുദ്ധീൻ സഖാഫി കൊല്ലം, അഹ്മദ് സഖാഫി, ശമീർ ജൗഹരി, ഡോ. എൻ ഇല്യാസ് കുട്ടി , അബ്ദുൽ വഹാബ് മുസ്‌ലിയാർ പ്രസംഗിച്ചു.


SHARE THE NEWS