മർകസ് നിധി; എറണാകുളം, ആലപ്പുഴ സമർപ്പണങ്ങൾ ഉജ്ജ്വലമായി

0
307
മർകസ് നിധി എറണാകുളം ജില്ലാ സമർപ്പണ പരിപാടി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു.
SHARE THE NEWS

കൊച്ചി: മർകസ് നോളജ് സിറ്റിയുടെ മഹാപദ്ധതികളുടെ പൂർത്തീകരണത്തിന് വേണ്ടി പ്രാസ്ഥാനിക നേതൃത്വം നിർദേശിച്ച നിധി സമർപ്പണ ചടങ്ങുകൾ എറണാകുളം, ആലപ്പുഴ ജില്ലകളിൽ പ്രൗഢമായി നടന്നു. ചേരാനല്ലൂർ ജാമിഅ അശ്അരിയ്യ, ആലപ്പുഴ മെക്കാ ടവർ എന്നിവിടങ്ങളിലായി നടന്ന ചടങ്ങുകളിൽ മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ എ.പി അബൂബക്കർ മുസ്‌ലിയാർക്ക് യൂണിറ്റ് പ്രതിനിധികൾ നിധി കൈമാറി.

എറണാകുളം ജില്ലാ ചടങ്ങിൽ അബ്ദുൽ ഖാദിർ മദനി കൽത്തറ, വി എച് അലി ദാരിമി, എം പി അബ്ദുൽ ജബ്ബാർ സഖാഫി, അഹമ്മദ് കുട്ടി ഹാജി, സയ്യിദ് ഹാശിം തങ്ങൾ, ഷാജഹാൻ സഖാഫി കാക്കനാട്, അബ്ദുൽ ഹമീദ് സഖാഫി, ഇസ്മായിൽ സഖാഫി നെല്ലിക്കുഴി, ഷാനവാസ് പറവൂർ, ഫിറോസ് അഹ്‌സനി എന്നിവർ സംബന്ധിച്ചു.

ആലപ്പുഴയിൽ മുഹമ്മദ് ബാദുഷ സഖാഫി ആലപ്പുഴ, സയ്യിദ് എച്. അബ്ദു നാസർ തങ്ങൾ, ത്വഹാ മുസ്‌ലിയാർ കായകുളം, നസീർ ആലപ്പുഴ, ശാഫി മഹ്ളരി,, ഹുസ്സൈൻ മുസ്‌ലിയാർ, നിസാമുദ്ധീൻ അഹ്‌സനി, സൂര്യ ശംസുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ചടങ്ങുകൾ ഉദ്‌ഘാടനം ചെയ്തു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. മർകസ് നിധി ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ സന്ദേശ പ്രഭാഷണം നടത്തി. നോളജ് സിറ്റി ഡോ. അബ്ദുസ്സലാം മുഹമ്മദ് നോളജ് സിറ്റിയുടെ നൂതന പദ്ധതികൾ വിവരിച്ചു സംസാരിച്ചു. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സമാപന പ്രാർത്ഥന നടത്തി. ലത്തീഫ് സഖാഫി പെരുമുഖം, മർസൂഖ് സഅദി പാപ്പിനിശ്ശേരി, അഡ്വ തൻവീർ ഉമർ, ദുൽഖിഫിൽ സഖാഫി പ്രസംഗിച്ചു.


SHARE THE NEWS