മർകസ് നിധി; എറണാകുളം, ആലപ്പുഴ ജില്ലാ സമർപ്പണം ഇന്ന്

0
253
SHARE THE NEWS

കൊച്ചി: മർകസ് നോളജ് സിറ്റിയുടെ മഹാ പദ്ധതികളുടെ പൂർത്തീകരണത്തിനായി പ്രസ്ഥാനിക നേതൃത്യം പ്രഖ്യാപിച്ച മർകസ് നിധി പദ്ധതിയിലേക്കുള്ള എറണാകുളം, ആലപ്പുഴ ജില്ലകളുടെ സമർപ്പണം ഇന്ന് (തിങ്കൾ) നടക്കും. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് ജില്ലകളിലെ യൂണിറ്റ് ഭാരവാഹികൾ നിധി കൈമാറും. മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പദ്ധതി വിജയിപ്പിക്കുന്നതിനായി കഴിഞ്ഞ രണ്ടു മാസമായി ഊർജസ്വലമായ പ്രവർത്തനങ്ങളാണ് ഇരു ജില്ലകളിലും നടന്നത്.

മർകസ് സാരഥികളായ സി മുഹമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ എന്നിവർ ചടങ്ങുകളിൽ സംബന്ധിക്കും.

ചേരാനല്ലൂർ ജാമിഅ അശ്അരിയ്യയിൽ രാവിലെ 9 മണി മുതൽ നടക്കുന്ന എറണാകുളം ജില്ലാ ചടങ്ങിൽ ജില്ലയിലെ പ്രാസ്ഥാനിക നേതാക്കളായ അബ്ദുൽ ഖാദിർ മദനി കൽത്തറ, വി എച് അലി ദാരിമി, എം പി അബ്ദുൽ ജബ്ബാർ സഖാഫി, അഹമ്മദ് കുട്ടി ഹാജി, സയ്യിദ് ഹാശിം തങ്ങൾ, ഷാജഹാൻ സഖാഫി കാക്കനാട്, അബ്ദുൽ ഹമീദ് സഖാഫി, ഇസ്മായിൽ സഖാഫി നെല്ലിക്കുഴി, ഷാനവാസ് പറവൂർ, ഫിറോസ് അഹ്‌സനി എന്നിവർ പങ്കെടുക്കും.

ആലപ്പുഴ മെക്കാ ടവറിൽ നടക്കുന്ന ചടങ്ങിൽ മുഹമ്മദ് ബാദുഷ സഖാഫി ആലപ്പുഴ, സയ്യിദ് എച്. അബ്ദു നാസർ തങ്ങൾ, ത്വഹാ മുസ്‌ലിയാർ കായകുളം, നസീർ ആലപ്പുഴ, ശാഫി മഹ്ളരി,, ഹുസ്സൈൻ മുസ്‌ലിയാർ, നിസാമുദ്ധീൻ അഹ്‌സനി, സൂര്യ ശംസുദ്ധീൻ തുടങ്ങിയവർ സംബന്ധിക്കും. യൂണിറ്റുകൾക്കുള്ള ഉപഹാരം ചടങ്ങിൽ കാന്തപുരം ഉസ്താദ് കൈമാറും.


SHARE THE NEWS