മര്‍കസ് നിധി; നീലഗിരി ജില്ലാ സമര്‍പ്പണം നാളെ

0
246
SHARE THE NEWS

ഗൂഢല്ലൂര്‍: മര്‍കസ് നോളജ് സിറ്റിയുടെ മഹാ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി പ്രാസ്ഥാനിക നേതൃത്വം പ്രഖ്യാപിച്ച മര്‍കസ് നിധി പദ്ധതിയിലേക്കുള്ള നീലഗിരി ജില്ലയുടെ സമര്‍പ്പണം നാളെ(ബുധന്‍) നടക്കും. മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ജില്ലയിലെ യൂണിറ്റ് ഭാരവാഹികള്‍ നിധി കൈമാറും. മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പദ്ധതി വിജയിപ്പിക്കുന്നതിനായി കഴിഞ്ഞ മാസങ്ങളില്‍ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നത്.

മര്‍കസ് സാരഥികളായ സി. മുഹമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

പാടന്തറ മര്‍കസില്‍ രാവിലെ 10 മണി മുതല്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പ്രസ്ഥാനിക നേതാക്കളായ കെ.പി മുഹമ്മദ് ഹാജി, സി.കെ.കെ മദനി, മൊയ്തു മുസ്ലിയാര്‍, സീപുറം ദാരിമി, സി.കെ.കെ ഉസ്താദ്, ദോവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍, സയ്യിദ് അലി അക്ബർ സഖാഫി അൽ ബുഖാരി, അബ്ദുല്‍ മജീദ് ഹാജി, സലാം പന്തല്ലൂര്‍ പങ്കെടുക്കും.


SHARE THE NEWS