മർകസ് നിധി സമാഹരണം അന്തിമ ഘട്ടത്തിലേക്ക്; ജില്ലകളിൽ പ്രവർത്തനം ഊർജിതം

0
285
SHARE THE NEWS

കോഴിക്കോട്: മർകസ് നോളജ് സിറ്റിയുടെ അഭിമാന പദ്ധതികളുടെ പൂർത്തീകരണത്തിന് വേണ്ടി പ്രഖ്യാപിച്ച മർകസ് നിധി ശേഖരണം അന്തിമ ഘട്ടത്തിലേക്ക്. കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എന്നിവകളുടെ സമ്പൂർണ്ണ ആഭിമുഖ്യത്തിലാണ് നിധി ശേഖരണം നടക്കുന്നത്.

നിരവധി യൂണിറ്റുകളിൽ ഇതിനകം ടാർജറ്റ് പൂർത്തീകരിച്ചിട്ടുണ്ട്. ലോക്ഡൗൺ കാരണം, ഓൺലൈൻ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാണ് പ്രവർത്തകർ അവശേഷിക്കുന്ന യൂണിറ്റുകളിൽ പദ്ധതി പ്രവർത്തനം ഊർജിതമാക്കുന്നത്. വിവിധ യൂണിറ്റുകളിൽ ഇതിനകം ടാർജറ്റിന്റെ ഇരട്ടിയും അതിനു മുകളിലും ആയിട്ടുണ്ട്.

ഓരോ സോണുകളിലും വിലയിരുത്തൽ മീറ്റിങ്ങുകൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. സംസ്ഥാന – ജില്ലാ നേതാക്കളാണ് വിവിധ മീറ്റിങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. മികച്ച പ്രവർത്തനം നടത്തിയ യൂണിറ്റുകൾക്ക് മർകസിന്റെ ഉപഹാരം ലോക്ഡൗണിന് ശേഷം കൈമാറും.

ഇത് സംബന്ധിച്ച് നടന്ന യോഗത്തിൽ മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു. ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പദ്ധതി പദ്ധതി അവതരിപ്പിച്ചു. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സി പി ഉബൈദുല്ല സഖാഫി, ലത്തീഫ് സഖാഫി പെരുമുഖം, മർസൂഖ് സഅദി പാപ്പിനിശ്ശേരി, അക്ബർ ബാദുഷ സഖാഫി, ദുൽ കിഫിൽ സഖാഫി, ശിഹാബ് സഖാഫി പെരുമ്പിലാവ് സംബന്ധിച്ചു.


SHARE THE NEWS