മർകസ് നിധി; കൊല്ലം ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും നിർണ്ണിത വിഹിതം പൂർത്തീകരിക്കും

0
458
SHARE THE NEWS

കൊല്ലം: മർകസ് നോളജ് സിറ്റിയിലെ മുഖ്യമായ പദ്ധതിയുടെ നിർമാണ പൂർത്തീകരണത്തിന് പ്രാസ്ഥാനിക നേതൃത്വം പ്രഖ്യാപിച്ച മർകസ് നിധിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും പൂർത്തീകരിക്കാൻ തീരുമാനം. കൊല്ലം ജില്ലാ നേതൃതല സമ്പൂർണ്ണ ഓൺലൈൻ സംഗമത്തിലാണ്‌ തീരുമാനം പ്രഖ്യാപിച്ചത്. കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്,എസ്.എം.എ, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ നേതാക്കൾ സംബന്ധിച്ചു.

ഡോ. മുഹമ്മദ് കുഞ്ഞി സഖാഫിയുടെ അധ്യക്ഷതയിൽ മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി യോഗം ഉദ്‌ഘാടനം ചെയ്തു.
സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ഇസ്സുദ്ധീൻ സഖാഫി കൊല്ലം, അബ്ദുറഹ്മാൻ ബാഫഖി, ഡോ.ഇല്യാസ് കുട്ടി, മർസൂഖ് സഅദി , ശമീർ ജൗഹരി, വഹാബ് മുസ്‌ലിയാർ, നസ്‌റുദ്ധീൻ അമാനി, ഫസലുദ്ധീൻ ഹാജി കണ്ണനല്ലൂർ, ഇബ്‌റാഹീം പാവൂർ, മുഈനുദ്ധീന് തട്ടമല, ഹകീം സഖാഫി ഷമീർ വടക്കേവിള , ശിഹാബ് ക്ലാപ്പന, അഹമദ് സഖാഫി പ്രസംഗിച്ചു.

കൊല്ലം ,കരുനാഗപ്പള്ളി,ചവറ , ചടയമംഗലം, ചാത്തന്നൂർ, പത്തനാപുരം, ശാസ്താംകോട്ട എന്നീ സോണുകളിൽ പ്രവർത്തങ്ങൾ ഏകീകരിക്കാനും നിശ്ചിത തിയ്യതിക്കകം പൂർത്തീകരിക്കാനും വേണ്ടി പ്രത്യേക അംഗങ്ങളെ യോഗത്തിൽ നിയോഗിച്ചു.


SHARE THE NEWS