മർകസ് നിധി; കണ്ണൂർ, കാസർകോഡ് ജില്ലാ സമർപ്പണം നാളെ

0
92
SHARE THE NEWS

കോഴിക്കോട്: മർകസ് നോളജ് സിറ്റിയുടെ അഭിമാന പദ്ധതികളുടെ പൂർത്തീകരണത്തിനു വേണ്ടി പ്രാസ്ഥാനിക നേതൃത്വം പ്രഖ്യാപിച്ച മർകസ് നിധിയിലേക്കുള്ള കണ്ണൂർ, കാസർകോഡ് ജില്ലകളുടെ സമർപ്പണം നാളെ നടക്കും. രാവിലെ 8 മണിക്ക് കണ്ണൂർ ജില്ലയിലെയും ഉച്ചക്ക് 1 മണിക്ക് കാസർകോഡ് ജില്ലയിലെയും യൂണിറ്റുകളുടെ പ്രതിനിധികൾ മർകസ് ചാൻസിലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് ഫണ്ട് കൈമാറും.

കാസർകോഡ് ജില്ലയിൽ കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, എ.പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങൾ ബാ ഹസൻ, സയിദ് അഷ്‌റഫ് തങ്ങൾ ആദൂർ, സയ്യിദ് ജലാലുദ്ധീൻ ബുഖാരി, സയ്യിദ് സൈനുൽ ആബിദീൻ അഹ്ദൽ കണ്ണവം, സയ്യിദ് മുനീറുൽ അഹ്ദൽ, പി എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി എന്നിവരും കണ്ണൂർ ജില്ലയിൽ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കൂറ, പട്ടുവം കെ.പി അബൂബക്കർ മുസ്‌ലിയാർ, പ്രൊഫ യു സി അബ്ദുൽ മജീദ്, അബ്ദുല്ല കുട്ടി ബാഖവി, അബ്ദുറഷീദ് ദാരിമി, കെ.പി കമാലുദ്ധീൻ മൗലവി എന്നിവരും വിവിധ സമയങ്ങളിലായി ലളിതമായി നടക്കുന്ന ചടങ്ങുകളിൽ സംബന്ധിക്കും.

കോഴിക്കോട് ജില്ലയുടെ യൂണിറ്റുകളുടെ സമർപ്പണ ചടങ്ങുകൾ ഇന്നലെ സമാപിച്ചു. കോഴിക്കോട്, നരിക്കുനി, കുന്നമംഗലം, കൊടുവള്ളി സോണുകളിലെ യൂണിറ്റ് ഭാരവാഹികൾ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് ഫണ്ട് കൈമാറി. മർകസ് ഭാരവാഹികളായ സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, എ.പി മുഹമ്മദ് മുസ്‌ലിയാർ, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സി മുഹമ്മദ് ഫൈസി, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സംബന്ധിച്ചു.


SHARE THE NEWS