മർകസ് നിധി; കോഴിക്കോട് ജില്ലാ സമർപ്പണം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ

0
626
SHARE THE NEWS

കോഴിക്കോട്: മർകസ് നോളജ് സിറ്റിയുടെ മഹാപദ്ധതികളുടെ പൂർത്തീകരണത്തിന് വേണ്ടി പ്രസ്ഥാന നേതൃത്വം നിർദേശിച്ച നിധിസമാഹാരത്തിലേക്ക് കോഴിക്കോട് ജില്ലയിലെ യൂണിറ്റുകളിൽ നിന്ന് സ്വരൂപിച്ച നിധി സമർപ്പണം നാളെയും(തിങ്കൾ) മറ്റന്നാളുമായി(ചൊവ്വാഴ്ച) നടക്കും. കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് ജില്ലാ – സോൺ നേതൃത്വങ്ങൾക്ക് കീഴിൽ സമഗ്രമായ പ്രവർത്തനമാണ് കഴിഞ്ഞ രണ്ടുമാസമായി നടന്നുവന്നത്.

ജില്ലയിലെ അനേകം യൂണിറ്റുകളിൽ ടാർജറ്റും അതിനുമുകളിലും സമാഹരിച്ചിട്ടുണ്ട്. മുഴുവൻ യൂണിറ്റുകളുടെയും പ്രാതിനിധ്യവും ഉണ്ടായിട്ടുണ്ട്. ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കൾ, ജില്ലാ നേതാക്കൾ എന്നിവർ പങ്കെടുക്കും. വിവിധ സമയങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ യൂണിറ്റുകളിൽ നിന്നുള്ള ഭാരവാഹികൾ മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് മർകസ് നിധി കൈമാറും .

സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, എ.പി മുഹമ്മദ് മുസ്‌ലിയാർ, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് ത്വാഹാ തങ്ങൾ, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ,ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, അബ്ദുറഹ്മാൻ ബാഖവി മടവൂർ, സയ്യിദ് അബ്ദുസ്സബൂർ അവേലം, അബ്ദുൽ കരീം ഹാജി ചാലിയം, കുറ്റിക്കാട്ടൂർ അബ്ദു ലത്തീഫ് മുസ്‌ലിയാർ, മുഹമ്മദലി സഖാഫി വള്ളിയാട്, റഷീദ് സഖാഫി കുറ്റിയാടി, സി.പി ഉബൈദുല്ല സഖാഫി, ജി അബൂബക്കർ, മൂസ ഹാജി അപ്പോളോ, കലാം മാവൂർ, നാസർ സഖാഫി അമ്പലക്കണ്ടി, സിദ്ധീഖ് ഹാജി കോവൂർ, കബീർ മാസ്റ്റർ നരിക്കുനി, കുഞ്ഞബ്ദുല്ല കടമേരി, ഹാമിദലി സഖാഫി പാലാഴി, സഫ്‌വാൻ സഖാഫി പൊക്കുന്ന് , ഡോ.എം എസ് മുഹമ്മദ് തുടങ്ങിയവർ സംബന്ധിക്കും.


SHARE THE NEWS