മർകസ് നിധി; മലപ്പുറം ജില്ലാ കൈമാറ്റം നാളെ മുതൽ

0
260
SHARE THE NEWS

കോഴിക്കോട്: മർകസ് നോളജ് സിറ്റിയുടെ അഭിമാന പദ്ധതികളുടെ പൂർത്തീകരണത്തിന് വേണ്ടി പ്രാസ്ഥാനിക നേതൃത്വം പ്രഖ്യാപിച്ച മർകസ് നിധിയുടെ മലപ്പുറം ജില്ലയുടെ കൈമാറൽ ചടങ്ങ് നാളെ(തിങ്കൾ) മുതൽ നടക്കും. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ മർകസ് സാരഥികൾ ഏറ്റുവാങ്ങും.

കഴിഞ്ഞ രണ്ടുമാസമായി വിപുലമായ പ്രവർത്തങ്ങളാണ്‌ നിധി സമാഹരണത്തിനായി കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എന്നിവക്ക് കീഴിൽ ജില്ലയിൽ നടന്നത്. ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ സോണുകളിൽ പ്രത്യേക സമിതിയെ നിയോഗിച്ചാണ് പദ്ധതികൾ നടന്നത്. നൂറുകണക്കിന് യൂണിറ്റുകളിൽ ടാർജെറ്റ് പൂർത്തിയാക്കുകയും നിരവധി യൂണിറ്റുകളിൽ അതിന്റെ ഇരട്ടിയിലേറെ സമാഹരിക്കുകയും ചെയ്തിട്ടുണ്ട്.

കൊണ്ടോട്ടി, പുളിക്കൽ, കൊളത്തൂർ, പെരിന്തൽമണ്ണ സോണുകളുടെത് നാളെ(തിങ്കൾ) നടക്കും. വേങ്ങര ,തേഞ്ഞിപ്പലം, പുത്തനത്താണി, വളാഞ്ചേരി, കോട്ടക്കൽ എന്നിവ ചൊവ്വാഴ്ചയും എടവണ്ണപ്പാറ, തിരൂരങ്ങാടി, എടപ്പാൾ, പൊന്നാനി, തിരൂർ, താനൂർ എന്നിവ ബുധനാഴ്ചയും മഞ്ചേരി, മലപ്പുറം,നിലമ്പൂർ, വണ്ടൂർ, എടക്കര, അരീക്കോട് എന്നിവ വ്യാഴവും നടക്കും.

സയ്യിദ് ഹബീബ് കോയ തങ്ങൾ ചരക്കാപറമ്പ്, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, മുസ്തഫ മാസ്റ്റർ കോഡൂർ, ഊരകം അബ്ദുറഹ്മാൻ സഖാഫി, എൻ വി അബ്ദുറസാഖ് സഖാഫി, ഇ.കെ മുഹമ്മദ് കോയ സഖാഫി, അസൈനാർ സഖാഫി കുട്ടശ്ശേരി, പത്തപ്പിരിയം അബ്ദുറഷീദ് സഖാഫി, എ.എ.റഹീം , വി.പി.എം ഇസ്ഹാഖ് വിവിധ ദിനങ്ങളിൽ പങ്കെടുക്കും.


SHARE THE NEWS