മർകസ് നിധി: കണ്ണൂർ ജില്ലാ സമർപ്പണം മഹാനേട്ടമായി

0
608
നാടുകാണി അൽ മഖറിൽ നടന്ന മർകസ് നിധി സ്വീകരണ ചടങ്ങിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തുന്നു
SHARE THE NEWS

നാടുകാണി: മർകസ് നോളജ് സിറ്റി അഭിമാന പദ്ധതികളുടെ പൂർത്തീകരണത്തിന് വേണ്ടി പ്രസ്ഥാന നേതൃത്വം പ്രഖ്യാപിച്ച മർകസ് നിധിയുടെ കണ്ണൂർ ജില്ലയുടെ വിഹിതം സമർപ്പിച്ചു. കഴിഞ്ഞ ഒന്നരമാസമായി കണ്ണൂർ ജില്ലയിലെ പ്രസ്ഥാനകുടുംബം ഒന്നാകെ നിധിശേഖരണത്തിനായി കർമ രംഗത്തായിരുന്നു.

കൊവിഡ് പ്രതിസന്ധിക്കിടയിലും യൂണിറ്റുകളിൽ നിന്ന് സമാഹരിച്ച വലിയൊരു വിഹിതം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് കൈമാറി. ജില്ലയിലെ മുഴുവൻ യൂണിറ്റുകളും ഈ മഹാ യജ്ഞത്തിൽ പങ്കാളികളായി. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ നിധി സമാഹരിച്ചത് കണ്ണൂർ ജില്ലയിലെ പാനൂർ സോണാണെന്നതും അഭിമാന നേട്ടമായി.

മർകസിന്റെ മഹത്തായ വിദ്യാഭ്യാസ മുന്നേറ്റം സാധ്യമായത് പ്രവർത്തകർ നൽകിയ അകമഴിഞ്ഞ സഹായം കൊണ്ടാണെന്നും കണ്ണൂർജില്ലയുടെ സമാനതകളില്ലാത്ത ഈ സഹായത്തിന് പ്രാർത്ഥന മാത്രമാണ് എനിക്ക് തിരിച്ചു നൽകാനുള്ളതെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കോവിഡിന്റെ ഈ പ്രതിസന്ധി കാലത്തും മർകസ് പ്രഖ്യാപിച്ച പദ്ധതി ഏറ്റെടുത്തു പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാക്കിയ യൂണിറ്റ് പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

നാടുകാണി അൽ മഖാറിലാണ് ചടങ്ങുകൾ നടന്നത്. കൻസുൽ ഉലമ ചിത്താരി ഹംസ മുസ്‌ലിയാരുടെ മഖ്‌ബറ സിയാറത്തോടെ തുടക്കം കുറിച്ചു.. സയ്യിദ് സുഹൈൽ തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി. പട്ടുവം കെ.പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. സയ്യിദ് ഫസൽ തങ്ങൾ കൂറ അനുഗ്രഹ ഭാഷണം നടത്തി. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. നോളജ് സിറ്റി ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി നോളജ് സിറ്റി പദ്ധതികൾ വിവരിച്ചു. മർകസ് നിധി ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ , സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ പ്രസംഗിച്ചു. പി കെ അലിക്കുഞ്ഞി ദാരിമി, ഹകീം സഅദി, അബ്ദു റഷീദ് മൗലവി , സയ്യിദ് ഫസൽ തങ്ങൾ തളിപ്പറമ്പ്, സയ്യിദ് ആറ്റക്കോയ തങ്ങൾ, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, പ്രൊഫ യു സി അബ്ദുൽ മജീദ്, ടി പി അബൂബക്കർ ഹാജി പൊയിലൂർ, അബ്ദുല്ല കുട്ടി ബാഖവി, കെ.പി കമാലുദ്ധീൻ മൗലവി, മർസൂഖ് സഅദി പാപ്പിനിശ്ശേരി എൻ കെ ഹാമിദ് മാസ്റ്റർ,അബ്ദു റഷീദ് നരിക്കോട്, മുഹമ്മദ് സഖാഫി ചൊക്ലി, ബി അലി മൊഗ്രാൽ, ഹനീഫ് പാനൂർ, അബ്ദുസമദ് അമാനി, മുഹമ്മദലി മൗലവി തിരുവട്ടൂർ, പി കെ ഉമർ മുസ്‌ലിയാർ, ഉമർ ഹാജി മട്ടന്നൂർ, എന്നിവർ നേതൃത്വം നൽകി.


SHARE THE NEWS