മർകസ് നിധി; തൃശ്ശൂർ, പാലക്കാട് കൈമാറ്റ ചടങ്ങുകൾ പ്രോജ്ജ്വലമായി

0
240
SHARE THE NEWS

തൃശ്ശൂർ: മർകസ് നോളജ് സിറ്റിയുടെ അഭിമാന പദ്ധതിയുടെ പൂർത്തീകരണത്തിന് വേണ്ടി പ്രാസ്ഥാനിക നേതൃത്വം പ്രഖ്യാപിച്ച മർകസ് നിധി പദ്ധതിയിലേക്ക് അഭിമാനകരമായ സമർപ്പണങ്ങളുമായി തൃശ്ശൂർ, പാലക്കാട് ജില്ലകൾ. ഇരു ജില്ലകളിലെയും യൂണിറ്റ് ഭാരവാഹികൾ ഫണ്ട് മർകസ് ചാൻസിലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് കൈമാറി. ചടങ്ങിൽ ജില്ലകളിലെ സമസ്ത, മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് നേതാക്കൾ സംബന്ധിച്ചു.

ഒറ്റപ്പാലം മർകസിൽ നടന്ന പാലക്കാട് ജില്ലാ തല ചടങ്ങിൽ സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം ഉദ്‌ഘാടനം ചെയ്തു. എൻ.കെ സിറാജുദ്ധീൻ ഫൈസി വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. സിദ്ധീഖ് സഖാഫി ഒറ്റപ്പാലം, ശൗക്കത് ഹാജി, ഉമർ മദനി വിളയൂർ, സിദ്ധീഖ് ഫൈസി, മുഹമ്മദ് കുട്ടി മാസ്റ്റർ, നാസർ സഖാഫി, ഉമർ മാസ്റ്റർ, റഫീഖ് സഖാഫി പണ്ടമംഗലം, ഡോ. അലി മുഹമ്മദ് കമ്പ, അബ്ദുറഷീദ് അശ്‌റഫി എന്നിവർ സംബന്ധിച്ചു.

ചേലക്കരയിലും ചാവക്കാട് ഐ.ഡി.സിയിലുമായി നടന്ന തൃശ്ശൂർ ജില്ലാ സമർപ്പണ ചടങ്ങുകൾക്ക് സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ താഴപ്ര മൊയ്‌തീൻ കുട്ടി മുസ്‌ലിയാർ, ഐ.എം.കെ ഫൈസി, മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി, അഡ്വ അലി, സത്താർ പഴയൂർ, അബ്ദുറസാഖ് ബുസ്താനി, റഷീദ് എറിയാട്, വരവൂർ മുഹിയുദ്ധീൻ കുട്ടി സഖാഫി, മുസ്തഫ സഖാഫി ചെറുതുരുത്തി എന്നിവർ പ്രസംഗിച്ചു.

മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ചടങ്ങുകളിൽ മുഖ്യപ്രഭാഷണം നടത്തി. മർകസ് നിധി ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സമാപന പ്രാർത്ഥനകൾ നടത്തി. ലത്തീഫ് സഖാഫി പെരുമുഖം, അഡ്വ തൻവീർ ഉമർ, അക്ബർ ബാദുഷ സഖാഫി, ദുൽ കിഫിൽ സഖാഫി, ഹബീബ് കോയ പ്രസംഗിച്ചു.


SHARE THE NEWS