മർകസ് നിധി; മലപ്പുറം ജില്ലാ വിഹിതം കൈമാറ്റത്തിന് പ്രൗഢ തുടക്കം

0
511
മർകസ് നിധി പദ്ധതിയിൽ ഇന്നലെ സമർപ്പിച്ച സോണുകളിൽ ഏറ്റവും കൂടുതൽ ഫണ്ട് സ്വരൂപിച്ച പെരിന്തൽമണ്ണ സോണിലെ പാറാൽ യൂനിറ്റിനുള്ള ഉപഹാരം കൈമാറുന്നു
SHARE THE NEWS

കോഴിക്കോട്: മർകസ് നോളജ് സിറ്റിയുടെ അഭിമാന പദ്ധതികളുടെ പൂർത്തീകരണത്തിന് പ്രാസ്ഥാനിക നേതൃത്വം നിർദേശിച്ച മർകസ് നിധിയുടെ മലപ്പുറം ജില്ലയുടെ വിഹിതം മർകസ് നേതൃത്വത്തെ ഏൽപ്പിക്കുന്ന ചടങ്ങിന് പ്രൗഢ തുടക്കം. ജില്ലയിലെ കൊണ്ടോട്ടി, പുളിക്കൽ,കൊളത്തൂർ, പെരിന്തൽമണ്ണ സോണുകളിലെ വിഹിതം മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് കൈമാറി.

മലപ്പുറം ജില്ലയിലെ പ്രാസ്ഥാനിക നേതൃത്വം ഈ പദ്ധതിയുടെ വിജയകരമായ പൂർത്തീകരണത്തിന് വേണ്ടി കഴിഞ്ഞ രണ്ടു മാസങ്ങളായി സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. അനേകം യൂണിറ്റുകൾ ടാർഗെറ്റിന്റെ ഇരട്ടിയും അതിലധികവും പൂർത്തിയാക്കിയിട്ടുണ്ട്.

സയ്യിദ് ഹബീബ് കോയ തങ്ങൾ ചരക്കാപറമ്ബ്, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് കെ.കെ എസ് തങ്ങൾ പെരിന്തൽമണ്ണ, സയ്യിദ് മുർതള ശിഹാബ് തങ്ങൾ, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, അലവി സഖാഫി കൊളത്തൂർ, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, ഊരകം അബ്ദുറഹ്മാൻ സഖാഫി, പത്തപ്പിരിയം അബ്ദുറശീദ് സഖാഫി , മുസ്തഫ മാസ്റ്റർ കോഡൂർ, സി.കെ.യു മൗലവി മോങ്ങം, തറയിട്ടാൽ ഹസൻ സഖാഫി, പുളിക്കൽ അസീസ് ഹാജി, ഉമർ ഹാജി മറയൂർ എന്നിവരുടെ നേതൃത്വലെത്തിയാണ് ഫണ്ട് കൈമാറ്റം നടത്തിയത്.

ഏറ്റവും കൂടുതൽ നിധി സ്വരൂപിച്ച പെരിന്തൽമണ്ണ സോണിലെ പാറൽ യൂനിറ്റിനുള്ള ഉപഹാരം ചടങ്ങിൽ കൈമാറി. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി അനുമോദന പ്രഭാഷണം നടത്തി. മർകസ് നിധി പദ്ധതി ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ പദ്ധതി വിശദീകരിച്ചു. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സമാപന പ്രാർത്ഥന നടത്തി. വേങ്ങര ,തേഞ്ഞിപ്പലം, പുത്തനത്താണി, വളാഞ്ചേരി, കോട്ടക്കൽ സോണുകളുടെ വിഹിത കൈമാറ്റം ഇന്ന് നടക്കും.


SHARE THE NEWS