മർകസ് നിധി; ആതിഥേയ ജില്ലയുടെ സമർപ്പണം ശ്രദ്ധേയമാകുന്നു

0
775
SHARE THE NEWS

കോഴിക്കോട്: മർകസ് നോളജ് സിറ്റിയുടെ അഭിമാന പദ്ധതിയുടെ പൂർത്തീകരണത്തിന് വേണ്ടി പ്രസ്ഥാന നേതൃത്വം നിർദേശിച്ച മർകസ് നിധി ഫണ്ട് സമർപ്പണത്തിൽ ആതിഥേയ ജില്ലയായ കോഴിക്കോടിന്റെ സമർപ്പണ ചടങ്ങുകൾക്ക് ഉജ്ജ്വല തുടക്കം. ജില്ലയിലെ താമരശ്ശേരി, മുക്കം, പൂനൂർ, നാദാപുരം, കുറ്റ്യാടി, വടകര, കൊയിലാണ്ടി, പേരാമ്പ്ര, ഫറോക്, ബാലുശ്ശേരി എന്നീ സോണുകളിലെ യൂണിറ്റുകൾ മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് നിധി കൈമാറി.

കോവിഡ് മഹാമാരി ഉണ്ടാക്കിയ പ്രയാസങ്ങൾക്കിടയിലും മർകസിന്റെ പദ്ധതി മഹാവിജയമാക്കാൻ യത്നിച്ച ജില്ലയിലെ നേതാക്കൾക്കും പ്രവർത്തകർക്കും വേണ്ടി കാന്തപുരം ഉസ്താദ് പ്രാർത്ഥന നടത്തി. ഇന്നലെ ഏറ്റവും കൂടുതൽ നിധി സമാഹരിച്ച നാദാപുരം സോണിലെ ചിയ്യൂർ യൂണിറ്റിനും മുക്കം സോണിലെ സൗത്ത് കൊടിയത്തൂർ യൂണിറ്റിനുമുള്ള ഉപഹാരം ചടങ്ങിൽ മർകസ് സാരഥികൾ നൽകി.

സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, പേരോട് അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് അബ്ബാസ് തങ്ങൾ കൊയിലാണ്ടി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് കെവി തങ്ങൾ കരുവൻതുരുത്തി, സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ, എൻ അലി അബ്ദുല്ല, റഹ്മത്തുല്ല സഖാഫി എളമരം, ടി കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ , എ.കെ സി മുഹമ്മദ് ഫൈസി, ചിയ്യൂർ അബ്ദുറഹ്മാൻ ദാരിമി, ,ജി അബൂബക്കർ, റഷീദ് സഖാഫി കുറ്റിയാടി, മുഹമ്മദലി സഖാഫി വെള്ളിയാട് , നാസർ ചെറുവാടി, കാലം മാവൂർ, പുന്നാരത്ത് അഹ്മദ് ഹാജി, സിദ്ധീഖ് ഹാജി കോവൂർ, ഹുസ്സൈൻ മാസ്റ്റർ കുന്നത്ത്, സലിം അണ്ടോണ, അഫ്സൽ കൊളാരി എന്നിവർ വ്യത്യസ്ത സമയങ്ങളിലായി നടന്ന പരിപാടിയിൽ സംബന്ധിച്ചു.

ഇന്ന്(ചൊവ്വ) കുന്നമം​ഗലം, നരിക്കുനി, കൊടുവള്ളി, കോഴിക്കോട് സോണുകളുടെ നിധി സ്വീകരണം നടക്കും.


SHARE THE NEWS