മർകസ് നിധി; വയനാട് ജില്ല നാളെ കൈമാറും

0
241
SHARE THE NEWS

കോഴിക്കോട്: മർകസ് നോളജ് സിറ്റിയുടെ അഭിമാന പദ്ധതികളുടെ പൂർത്തീകരണത്തിനു വേണ്ടി പ്രാസ്ഥാനിക നേതൃത്വം നിർദേശിച്ച മർകസ് നിധി യുടെ ജില്ലാ അടിസ്ഥാനത്തിലുള്ള പ്രഥമ സ്വീകരണം നാളെ(വ്യാഴം) നടക്കും. വയനാട് ജില്ലയിലെ മുസ്‌ലിം ജമാഅത്ത്, എസ്.എസ്.എഫ്, എസ്.വൈ.എസ് നേതാക്കൾ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് കൈമാറും.

വയനാട് ജില്ലാ പ്രാസ്ഥാനിക നേതാക്കൾ, ജില്ലയിലെ മേപ്പാടി, മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ സോണുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ പി ഹസൻ മുസ്‌ലിയാർ, കൈപ്പാണി അബൂബക്കർ ഫൈസി, കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കെ.ഒ.അഹ്മദ്കുട്ടി ബാഖവി, ജ.സെക്രട്ടറി എസ്.ശറഫുദ്ദീൻ, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദലി സഖാഫി പുറ്റാട്, സി.എം.നൗശാദ്, സഈദ് ഇർഫാനി പങ്കെടുക്കും.


SHARE THE NEWS