മർകസ് നിധി സ്വീകരണം ഈ മാസം 30, 31 തിയ്യതികളിൽ

0
382
SHARE THE NEWS

കോഴിക്കോട്: മർകസ് നോളജ് സിറ്റിയുടെ അഭിമാന പദ്ധതികളുടെ പൂർത്തീകരണത്തിന് സംസ്ഥാനത്തെ യൂണിറ്റുകൾക്ക് പ്രാസ്ഥാനിക നേതൃത്വം നിശ്ചയിച്ച മർകസ് നിധി ഈ മാസം 30, 31 തിയ്യതികളിൽ മർകസ് നേതൃത്വം ഏറ്റുവാങ്ങും. നൂറുകണക്കിന് യൂണിറ്റുകളിൽ ഇതിനകം ക്വോട്ട പൂർത്തീകരിച്ചു കഴിഞ്ഞു. വിവിധ യൂണിറ്റുകളിൽ നിർദിഷ്ട സംഖ്യയുടെ ഇരട്ടിയായ രണ്ടു ലക്ഷം രൂപ വരെ ആയിട്ടുണ്ട്. അവശേഷിക്കുന്ന യൂണിറ്റുകളിൽ അടുത്ത ഒരാഴ്ചക്കകം ക്വോട്ട പൂർത്തീകരിക്കുമെന്നു ജില്ലാ, സോൺ ഭാരവാഹികൾ അറിയിച്ചു.

ഇത് സംബന്ധമായി ഓൺലൈനിൽ നടന്ന യോഗത്തിൽ മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ പദ്ധതികൾ വിശദീകരിച്ചു. ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ പ്രാർത്ഥന നിർവ്വഹിച്ചു. മർസൂഖ് സഅദി പാപ്പിനിശ്ശേരി, ലത്തീഫ് സഖാഫി പെരുമുഖം, അക്ബർ ബാദുഷ സഖാഫി, ദുൽഖിഫിൽ സഖാഫി പ്രസംഗിച്ചു.


SHARE THE NEWS