മര്‍കസ്‌ ഓര്‍ഫന്‍ കെയര്‍ വിതരണം നടത്തി

0
455

കുന്നമംഗലം: മര്‍കസ്‌ ഓര്‍ഫന്‍ കെയര്‍ പദ്ധതിയുടെ അവസാനഘട്ട വിതരണം ഇന്നലെ മര്‍കസില്‍ നടന്നു. കോഴിക്കോട്‌ ജില്ലയിലെ അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ ധനസഹായവും പുസ്‌തകവും വിതരണം ചെയ്‌തു. ചടങ്ങ്‌ കുന്നമംഗലം സബ്‌ ഇന്‍സ്‌പെക്ടര്‍ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. സി. മുഹമ്മദ്‌ ഫൈസി അധ്യക്ഷത വഹിച്ചു. പി.സി ഇബ്രാഹീം മാസ്റ്റര്‍, നിയാസ്‌ ചോല, ഉനൈസ്‌ കല്‍പകഞ്ചേരി, ഉബൈദുല്ല സഖാഫി, റശീദ്‌ പുന്നശ്ശേരി സംബന്ധിച്ചു