മര്‍കസ്‌ അനാഥരുടെയും അശരണരുടെയും സംരക്ഷണ കേന്ദ്രം: കാന്തപുരം

0
627

കോഴിക്കോട്‌: സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉയര്‍ന്ന വിദ്യാഭ്യാസവും ജീവിതനിലവാരവും നല്‍കി സമൂഹത്തിന്റെ ഉന്നതിയിലേക്കെത്തിക്കുക എന്നതാണ്‌ മര്‍കസിന്റെ പ്രഥമലക്ഷ്യമെന്ന്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസ്‌ ഡേയുടെ ഭാഗമായി മര്‍കസ്‌ റൈഹാന്‍വാലി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്‌മോ സംഘടിപ്പിച്ച ഗ്രാന്റ്‌ മീറ്റ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലായിരത്തിലധികം ആണ്‍കുട്ടികളും പെണ്‍കുട്ടികളും മര്‍കസിന്റെ തണലില്‍ അനാഥത്യമറിയാതെ പഠിച്ച്‌ രാജ്യത്തിന്റെ വ്യത്യസ്‌ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കാന്തപുരം പറഞ്ഞു.
രണ്ട്‌ ദിവസങ്ങളിലായി നടന്ന ഓസ്‌മോ ഗ്രാന്റ്‌ മീറ്റില്‍ മര്‍കസ്‌ റൈഹാന്‍വാലിയില്‍ നിന്ന്‌ പഠിച്ചിറങ്ങിയ ഇരുപത്തിമൂന്ന്‌ ബാച്ചുകള്‍ ഒത്തുചേര്‍ന്നു. ഓസ്‌മോയുടെ കീഴില്‍ നിര്‍മിച്ച ഡിജിറ്റല്‍ ലൈബ്രറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. മര്‍കസ്‌ ഡേ സംഗമത്തില്‍ സയ്യിദ്‌ ഖലീലുല്‍ ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, വി.പി.എം ഫൈസി, ഉനൈസ്‌ മുഹമ്മദ്‌, അമീര്‍ ഹസന്‍, ജി. അബൂബക്കര്‍, ശരീഫ്‌ മാസ്റ്റര്‍, സമദ്‌ മാസ്റ്റര്‍, ബഷീര്‍ പാലാഴി തുടങ്ങിയവര്‍ സംബന്ധിച്ചു.