മര്‍കസ്‌ പ്രവാസി അലുംനി മീറ്റ്‌ സമാപിച്ചു

0
433

കുന്നമംഗലം: മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന്‌ പഠിച്ചിറങ്ങിയ പ്രവാസികളുടെ അലുംനി മീറ്റ്‌ മര്‍കസ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്നു. മര്‍കസ്‌ പ്രവാസി അലുംനിയുടെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക്‌ യോഗം രൂപം നല്‍കി. ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലേക്ക്‌ കോര്‍ഡിനേറ്റര്‍മാകെ അയക്കാനും തീരുമാനിച്ചു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ്‌ സൈനുല്‍ആബിദീന്‍ ജീലാനി അധ്യക്ഷത വഹിച്ചു. സി. മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. ഡോ. അബൂബക്കര്‍ പത്താംകുളം, അക്‌ബര്‍ ബാദുഷ സഖാഫി, അബ്ദുറഹ്മാന്‍ എടക്കുനി, ജലീല്‍ കണ്ണമംഗലം, വി.കെ മുഹമ്മദ്‌, മൂസ ഇരിങ്ങണ്ണൂര്‍, ഉസ്‌മാന്‍ മുക്കം, ഉബൈദ്‌ വയനാട്‌ പങ്കെടുത്തു.