മര്‍കസ് 43-ാം വാര്‍ഷികം: പ്രവാസി സംഗമം ഏപ്രില്‍ 5ന്

0
296
SHARE THE NEWS

കോഴിക്കോട്: മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രവാസി സംഗമം ഏപ്രില്‍ 5 തിങ്കളാഴ്ച രാവിലെ 10 മുതല്‍ മര്‍കസില്‍ നടക്കും. ജി.സി.സി രാഷ്രങ്ങളിലെ പ്രവര്‍ത്തകര്‍ക്കു പുറമെ, മറ്റു രാഷ്ട്രങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളും സംബന്ധിക്കും. പ്രവാസികളുമായി ബന്ധപ്പെട്ടു മര്‍കസ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ പരിപാടിയില്‍ അവതരിപ്പിക്കും. പ്രവാസി കടുംബങ്ങളില്‍ നിന്ന് മരണപ്പെട്ടു പോയവര്‍ക്കുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടക്കും. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. സയ്യിദ് അലി ബാഫഖി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സി മുഹമ്മദ് ഫൈസി, ഡോ എ.പി അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, ജി.സി.സി രാഷ്ട്രങ്ങളുടെ നാഷണല്‍ കമ്മറ്റി നേതാക്കള്‍ പങ്കെടുക്കും. സംഗമത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെടുക: 9846 311 166


SHARE THE NEWS