കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ മര്‍കസ് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു

0
1191
SHARE THE NEWS

കുന്നമംഗലം: ആനപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ മര്‍കസ്, ഐ.സി.എഫ്, സഹ്‌റത്തുല്‍ ഖുര്‍ആന്‍, എസ.വൈ.എസ് കുന്നമംഗലം യൂണിറ്റ് സാന്ത്വനം കമ്മറ്റികള്‍ സംയുക്തമായി രണ്ടര ലക്ഷത്തോളം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. രോഗികള്‍ക്കുള്ള വിശ്രമ പന്തല്‍. എസ്.വൈ.എസ് സാന്ത്വനം സംസ്ഥാന ചെയര്‍മാന്‍ കെ.എ നാസര്‍ ചെറുവാടിയും, മുലയൂട്ടല്‍ കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി സുനിതയും ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റലിലേക്കുള്ള സാനിറ്റൈസറും സ്റ്റാന്റും മെഡിക്കല്‍ ഓഫിസര്‍ ഡോ ഹസീന ഏറ്റുവാങ്ങി. സൈനുദ്ധീന്‍ നിസാമി അധ്യക്ഷത വഹിച്ചു, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്‍, വൈസ് പ്രസിഡണ്ട് കെ.പി കോയ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.കെ ഹിതേഷ് കുമാര്‍, അസ് ബിജ, ആസിഫ, ജില്ലാ സാന്ത്വനം ചെയര്‍മാന്‍ ഷംസുദ്ധീന്‍ പെരുവയല്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം ബാബുമോന്‍, ടി.കെ സീനത്ത്, എം എം സുധീഷ് കുമാര്‍, ബഷീര്‍ പടാളിയില്‍, പി പവിത്രന്‍, സുനിത, ദീപ, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ സി.പി സുരേഷ് ബാബു, പങ്കെടുത്തു, പി കെ അബൂബക്കര്‍ സ്വാഗതവും, കെ ജബ്ബാര്‍ നന്ദിയും പറഞ്ഞു, എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് പുതുതായി നിര്‍മ്മിച്ച വെയിറ്റിംഗ് ഏരിയയിലേക്ക് രോഗികള്‍ക്ക് എളുപ്പത്തില്‍ എത്തുന്നതിന് റാമ്പും, മുലയൂട്ടല്‍ കേന്ദ്രവും, രോഗികള്‍ക്ക് പരിശോധനാ ഹാളിലേക്ക് പ്രവേശിക്കാന്‍ ടോക്കണ്‍ സിസ്റ്റവും, കൊവിഡ് 19ന്റെ ഭാഗമായി ആശുപത്രിയിലെത്തുന്നവര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് ഇരിക്കുന്നതിനുള്ള വിശ്രമസ്ഥലവുമാണ് നിര്‍മ്മിച്ചത്. ഇതിന് മുമ്പ് കുടിവെള്ളത്തിന് വാട്ടര്‍ പൂരിഫെയര്‍ സംവിധാനവും കമ്മറ്റി ഒരുക്കിയിരുന്നു.


SHARE THE NEWS