കോഴിക്കോട്: മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസിലെ വിദ്യാര്‍ത്ഥികളുടെ സംഘടനയായ ഉസ്വത്തുന്‍ ഹസന സ്റ്റുഡന്‍സ് അസോസിയേഷന് കീഴില്‍ അല്‍ഖലം വിദ്യാര്‍ത്ഥി ഫെസ്റ്റ് സമാപിച്ചു. ചിയ്യൂര് മുഹമ്മദ് മുസ്ലിയാരുടെ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടിയുടെ സമാപന സംഗമം മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര് അധ്യക്ഷത വഹിച്ചു. ഹാഫിസ് അബ്ദുല്‍ നാസര്‍ സഖാഫി, ഹാഫിസ് ജഅഫര്‍ സഖാഫി, ഹാഫിസ് അബുല്‍ ഹസന് സഖാഫി , ഹാഫിസ് യൂസുഫ് സഖാഫി ബാംഗ്ലൂര്‍, ഇസ്സുദ്ദീന്‍ സഖാഫി പുല്ലാളൂര്‍ സംബന്ധിച്ചു. സയ്യിദ് ശിഹാബുദ്ദീന് ജീലാനി വാരണാക്കര സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. നാല്‍പ്പതോളം ഇനങ്ങളിലായി നടന്ന മത്സരത്തില്‍ സ്ഥാപനത്തിലെ ഇരുനൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ഹാഫിസ് അമീന് മയ്യില്‍ സ്വാഗതവും ഹാഫിസ് ഷറഫ് കാവനൂര്‍ നന്ദിയും ആശംസിച്ചു.