മര്‍കസ് ഹിഫ്‌ള് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഏപ്രില്‍ 1ന്

0
463

കാരന്തൂര്‍: 1987മുതല്‍ മര്‍കസ് ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയ ഹാഫിളുകളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഏപ്രില്‍ 1 ശനിയാഴ്ച നടക്കും. ഹിഫ്‌ളുല്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ മുന്‍ പ്രിന്‍സിപ്പളായിരുന്ന ഖാരിഅ് ഹസന്‍ മുസ്‌ലിയാരുടെ അനുസ്മരണവും ഇതോടൊപ്പം നടക്കും. മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും സംബന്ധിക്കണമെന്ന് മര്‍കസ് മാനേജ്‌മെന്റ് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 9747629381