മര്‍കസ് ഹിഫ്‌ള് ഫെസ്റ്റ് സമാപിച്ചു

0
457

കാരന്തൂര്‍: മര്‍കസ് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ വിദ്യാര്‍ത്ഥി സംഘടന സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ടുനിന്ന കലാമേള എക്‌സ്‌പ്ലോറിക്ക 17 സമാപിച്ചു. മര്‍കസ് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ക്യാമ്പസിലെ ഖാരിഅ് ഉസ്താദ് നഗറില്‍ നടന്ന അവാര്‍ഡ് ദാനച്ചടങ്ങില്‍ ഖാരിഅ് മുഹമ്മദ് ഹനീഫ് സഖാഫി ആനമങ്ങാട് ഉദ്ഘാടനം നിര്‍വഹിച്ചു. ഓവറോള്‍ ചാമ്പ്യന്‍മാരായ ടീമിന് ബഷീര്‍ സഖാഫി കാരക്കുന്ന്, മുഹമ്മദ് സഖാഫി വില്യാപള്ളി എന്നിവര്‍ പുരസ്‌കാരം സമ്മാനിച്ചു. കലാപ്രതിഭയായി മിര്‍സാദ് പരപ്പൊന്‍പൊയിലും ജീനിയസ് ഓഫ് ഖുര്‍ആനായി അബ്ദുല്‍ കരീം കൈപ്പമംഗലവും തെരഞ്ഞെടുക്കപ്പെട്ടു.

ചടങ്ങില്‍ നാസര്‍ സഖാഫി പന്നൂര്‍, ഹാഫിള് ഷാഹുല്‍ ഹമീദ് സഖാഫി, ഹാഫിള് അബ്ദുല്‍ ഹസന്‍ സഖാഫി പെരുമണ്ണ സംസാരിച്ചു. പ്രോഗ്രാം ചെയര്‍മാന്‍ ഹാഫിള് റുകനുദ്ദീന്‍ സഖാഫി സ്വാഗതവും അനസ് അണ്ടോണ നന്ദിയും പറഞ്ഞു.