ആത്മീയ സമ്മേളനവും കാന്തപുരത്തിന്റെ റമളാന്‍ പ്രഭാഷണവും ഇന്ന്‌ മര്‍കസില്‍: പതിനായിരങ്ങള്‍ പങ്കെടുക്കും.

0
518
SHARE THE NEWS

കുന്ദമംഗലം: മര്‍കസ്‌ ആത്മീയ സമ്മേളനവും കാന്തപുരത്തിന്റെ റമസാന്‍ പ്രഭാഷണവും ഇന്ന്‌ മര്‍കസില്‍ നടക്കും. റമളാന്‍ ഇരുപത്തിയഞ്ചാം രാവിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികള്‍ ഉച്ചക്ക്‌ ഒരു മണി തുടങ്ങി പുലര്‍ച്ചെ ഒരു മണി വരെ നീണ്ടുനില്‍ക്കും.
രാത്രി പത്തു മണിക്ക്‌ ആരംഭിക്കുന്ന ആത്മീയ സമ്മേളനത്തില്‍ സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. സമസ്‌ത പ്രസിഡണ്ട്‌ ഇ. സുലൈമാന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌! കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ റമളാന്‍ പ്രഭാഷണം നടക്കും.സയ്യിദ്‌ യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ , സയ്യിദ്‌ ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, , കാന്തപുരം എ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍, സി മുഹമ്മദ്‌ ഫൈസി, ഡോ.എ.പി അബ്ദുല്‍ ഹകീം അസ്‌ ഹരി, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌പ്രഭാഷണം നടത്തും. ഇസ്‌തിഗ്‌ഫാര്‍ , തഹ്‌ ലീല്‍ , ഹദ്ദാദ്‌ റാതീബ്‌, തൗബ എന്നിവക്ക്‌ പണ്ഡിതന്മാരും സദാത്തീങ്ങളും നേതൃത്വം നല്‍കും.സയ്യിദ്‌ സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ്‌ ഹബീബ്‌ കോയ തങ്ങള്‍, സയ്യിദ്‌ അബ്ദുല്‍ ഫത്താഹ്‌ അവേലം, സയ്യിദ്‌ ശറഫുദ്ധീന്‍ ജമാലുല്ലൈലി, സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ തങ്ങള്‍ , സയ്യിദ്‌ ത്വാഹാ തങ്ങള്‍ തളീക്കര , സയ്യിദ്‌ ളിയാഉല്‍ മുസ്‌തഫ മാട്ടൂല്‍ പങ്കെടുക്കും.
ഉച്ചക്ക്‌ ഒരു മണിക്ക്‌ ആരംഭിക്കുന്ന പ്രഭാഷണം സി മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്യും. യോഗയോ നിസ്‌കാരമോ എന്ന വിഷയത്തില്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ ഹരിയും ആത്മീയതയുടെ അനുഭൂതികള്‍ എന്ന വിഷയത്തില്‍ അബൂബക്കര്‍ സഖാഫി വെണ്ണക്കോടും പ്രഭാഷണം നടത്തും. അസര്‍ നമസ്‌കാരാനന്തരം മര്‍കസ്‌ ധന ശേഖരണം നടക്കും. തുടര്‍ന്ന്‌ ഖുര്‍ആന്‍ പാരായണവും മൌലിദ്‌ പാരായണവും നടക്കും. പ്രാര്‍ത്ഥനക്ക്‌ പി.കെ.എസ്‌ തങ്ങള്‍ തലപ്പാറ നേതൃത്വം നല്‍കും. ശേഷം നടക്കുന്ന വിപുലമായ ഇഫ്‌താര്‍ സംഗമത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും.


SHARE THE NEWS