മർകസ് ആത്മീയ സമ്മേളനവും കാന്തപുരം ഉസ്താദിന്റെ റമളാൻ പ്രഭാഷണവും മെയ് 6ന്

0
187
SHARE THE NEWS

കോഴിക്കോട്: മർകസ് റമസാൻ ആത്മീയ സമ്മേളനവും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക റമളാൻ പ്രഭാഷണവും മെയ് 6 വ്യാഴാഴ്ച നടക്കും. റമളാൻ ഇരുപത്തിയഞ്ചാം രാവിന്റെ ഭാഗമായാണ് ഓൺലൈനിലൂടെ റമളാൻ സമ്മേളനം നടക്കുന്നത്. മർകസ് സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റുകൾക്ക് നിർദേശിക്കപ്പെട്ട ഫണ്ട് സ്വീകരണ സംഗമവും ഇതോടൊപ്പം നടക്കും. സംസ്ഥാനത്തെ യൂണിറ്റുകളിലെല്ലാം സുന്നി സംഘടനകളുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം ഊർജിതമായി നടന്നുകൊണ്ടിരിക്കുകയാണ്.

ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പതിനായിരങ്ങൾ ഓൺലൈനിൽ സംബന്ധിക്കുന്ന ചടങ്ങിൽ ദിക്‌റ്, തഹ്‌ലീല്‍, തൗബ, പ്രാര്‍ത്ഥന, ദൗറത്തുല്‍ ഖുര്‍ആന്‍, ആത്മീയ പ്രഭാഷണം, പ്രാർത്ഥന എന്നിവ നടക്കും. മർകസിന്റെ സഹായികൾക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും കഴിഞ്ഞ ഒരു വർഷത്തിൽ മരണപ്പെട്ടവർക്ക് വേണ്ടിയുള്ള ഖത്തം ദുആയും സമ്മേളനത്തിൽ നടക്കും.

സയ്യിദ് അലി ബാഫഖി തങ്ങൾ, ഇ സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ, എ.പി മുഹമ്മദ് മുസ്‌ലിയാർ, സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, പേരോട് അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, ഡോ ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി തുടങ്ങി പ്രമുഖരായ സാദാത്തീങ്ങളും പണ്ഡിതന്മാരും ചടങ്ങുകൾക്ക് നേതൃത്വം നൽകും. പരിപാടികൾ www.youtube.com/markazonline വഴി സംപ്രേക്ഷണം ചെയ്യും


SHARE THE NEWS