ഇരുപത്തിയഞ്ചാം രാവ്; മർകസ് റമസാൻ ആത്മീയ സമ്മേളനം ഇന്ന്

0
394
SHARE THE NEWS

കോഴിക്കോട്: വിശുദ്ധ രാത്രിയായ ലൈലതുൽ ഖദർ പ്രതീക്ഷിക്കപ്പെടുന്ന റമളാൻ ഇരുപത്തിയഞ്ചാം രാവിൽ നടക്കുന്ന ആത്മീയ സമ്മേളനവും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ റമസാൻ പ്രഭാഷണവും ഇന്ന് വ്യാഴം രാത്രി 9 മണി മുതൽ 12 വരെ മർകസിൽ നിന്ന് നടക്കും. ഓൺലൈനിൽ നടക്കുന്ന പരിപാടികൾക്ക് പ്രമുഖ സയ്യിദന്മാരും പണ്ഡിതരും നേതൃത്വം നൽകും. അസ്മാഉൽ ഹുസ്ന, ഇസ്തിഗ്ഫാർ, സ്വലാത്ത്, തഹ്‌ലീൽ, തൗബ, കർമങ്ങൾ ചടങ്ങിൽ നടക്കും.

സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥന നിർവ്വഹിക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും.

സി മുഹമ്മദ് ഫൈസി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ എന്നിവർ വിവിധ ദുആ- പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

നാട്ടിൽ നിന്നും വിദേശത്തുനിന്നുമായി പതിനായിരങ്ങൾ സംബന്ധിക്കും. പരിപാടികൾ മർകസ് ഔദ്യോഗിക യൂട്യൂബ് ചാനലായ www.youtube.com/markazonline വഴി സംപ്രേക്ഷണം ചെയ്യും.


SHARE THE NEWS