മര്‍കസ്‌ റമളാന്‍ പ്രഭാഷണ പരമ്പര നാളെ തുടങ്ങും

0
562

കുന്നമംഗലം: റമളാനില്‍ മര്‍കസില്‍ നടക്കുന്ന പ്രഭാഷണ പരമ്പര നാളെ രാവിലെ പത്തിന്‌ മര്‍കസ്‌ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. സമസ്‌ത സെക്രട്ടറി എ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍ ഉദ്‌ഘാടന പ്രഭാഷണം നടത്തും. ഇസ്‌ലാമിക വിശ്വാസപരവും കര്‍മ ശാസ്‌ത്രപരവുമായ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചാണ്‌ പ്രഭാഷണങ്ങള്‍. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സി. മുഹമ്മദ്‌ ഫൈസി, അബ്ദുല്‍ അസീസ്‌ കാമില്‍ സഖാഫി, ശുകൂര്‍ സഖാഫി വെണ്ണക്കോട്‌, സയ്യിദ്‌ ജസീല്‍ കാമില്‍ സഖാഫി, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുസ്സമദ്‌ സഖാഫി മായനാട്‌ എന്നിവര്‍ പ്രസംഗിക്കും. സ്‌ത്രീകള്‍ക്ക്‌ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്‌.