മര്‍കസ്‌ ആത്മീയ സമ്മേളനവും കാന്തപുരത്തിന്റെ റമളാന്‍ പ്രഭാഷണവും നാളെ

0
475

കോഴിക്കോട്‌: റമളാന്‍ ഇരുപത്തിയഞ്ചാം രാവായ ബുധനാഴ്‌ച മര്‍കസില്‍ ആത്മീയ സമ്മേളനവും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ റമളാന്‍ പ്രഭാഷണവും നടക്കും. ഉച്ചക്ക്‌ ഒരു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയാണ്‌ പരിപാടികള്‍. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പതിനായിരങ്ങള്‍ സംബന്ധിക്കും.
ബുധനാഴ്‌ച ളുഹ്‌ര്‍ നമസ്‌കാരാനന്തരം നടക്കുന്ന ഖുര്‍ആന്‍ പ്രഭാഷണസംഗമത്തില്‍ സി.മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനവും അബൂബക്കര്‍ സഖാഫി വെണ്ണക്കോട്‌ മുഖ്യപ്രഭാഷണവും നിര്‍വ്വഹിക്കും. 3 മണിക്ക്‌ ബദര്‍ മൗലിദ്‌ പാരായണത്തിന്‌ സയ്യിദ്‌ അബ്ദുല്‍ ഫത്താഹ്‌ അവേലം നേതൃത്വം നല്‍കും. അസര്‍ നമസ്‌കാരാനന്തരം മര്‍കസ്‌ സഹായ നിധിയുടെ ശേഖരണം നടക്കും. അഞ്ചു മണിക്ക്‌ ഖസീദതുല്‍ വിത്‌രിയ്യക്ക്‌ സയ്യിദ്‌ സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്നു മര്‍കസ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വിപുലമായ സമൂഹ നോമ്പ്‌ തുറയില്‍ ആയിരങ്ങള്‍ പങ്കെടുക്കും.
തറാവീഹ്‌ നമസ്‌കാരാനന്തരം രാത്രി പത്തു മണിക്ക്‌ ആത്മീയ സമ്മേളനം ആരംഭിക്കും. സയ്യിദ്‌ യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. സയ്യിദ്‌ അലിബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്‌ത പ്രസിഡണ്ട്‌ ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ്‌ ഇബ്‌റാഹീം ഖലീല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌, റഹ്മത്തുല്ല സഖാഫി എളമരം പ്രസംഗിക്കും. തുടര്‍ന്നു നടക്കുന്ന തൗബ ,ഇസ്‌തിഗ്‌ഫാര്‍, സ്വലാത്ത്‌, തഹ്‌ലീല്‍ സമാപന പ്രാര്‍ത്ഥന എന്നിവക്ക്‌ കാന്തപുരവും പ്രമുഖ പണ്ഡിതന്മാരും നേതൃത്വം നല്‍കും. സയ്യിദ്‌ ഹബീബ്‌ കോയ തങ്ങള്‍, സയ്യിദ്‌ ളിയാഉല്‍ മുസ്‌തഫ മാട്ടൂല്‍, സയ്യിദ്‌ പി.കെ.എസ്‌ തങ്ങള്‍ തലപ്പാറ, സയ്യിദ്‌ ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ്‌ തുറാബ്‌ തങ്ങള്‍, സയ്യിദ്‌ ത്വഹാ തങ്ങള്‍ തളീക്കര, സയ്യിദ്‌ സ്വാലിഹ്‌ തുറാബ്‌, എ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍ കാന്തപുരം എന്നിവര്‍ സംബന്ധിക്കും.