മർകസ് സനദ് ദാനം; സമാപനം ഇന്ന്

0
426
SHARE THE NEWS

കോഴിക്കോട്: മർകസ് നാല്പത്തിമൂന്നാം വാർഷികത്തിന്റെ സനദ് ദാന സംഗമം ഇന്ന് (വ്യാഴം) വൈകുന്നേരം 7 മണി മുതൽ നടക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പതിനായിരങ്ങൾ പങ്കെടുക്കും. മർകസ് പ്രധാന കവാടത്തിനു സമീപം വിശാലമായ വേദി തയ്യാറാക്കിയിട്ടുണ്ട്. സനദ് ലഭിക്കുന്ന പണ്ഡിതരും രക്ഷിതാക്കളും സുന്നി സംഘടനാ പ്രതിനിധികളും സംബന്ധിക്കും.

മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി പ്രാർത്ഥന നടത്തും. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നിർവ്വഹിക്കും. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, എസ്.എസ്.എഫ് ദേശീയ പ്രസിഡന്റ് ഡോ.മുഹമ്മദ് ഫാറൂഖ് നഈമി പ്രസംഗിക്കും.

കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, ഡോ ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് ത്വഹാ തങ്ങള്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ഷിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍, സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ, അബൂ ഹനീഫൽ ഫൈസി തെന്നല, അബൂബക്കർ ഫൈസി കൈപ്പാനി, മുഖ്താര്‍ ഹസ്രത്ത്, പി വി മൊയ്തീൻ കുട്ടി മുസ്‌ലിയാർ താഴപ്ര, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, എ.പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്, എം വി അബ്ദുറഹ്മാൻ മുസ്‌ലിയാർ പരിയാരം, പൊന്മള മുഹിയുദ്ധീൻ കുട്ടി മുസ്‌ലിയാർ,വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ഡോ മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അബ്ദുൽ നാസർ അഹ്‌സനി ഒളവട്ടൂർ, അലവി സഖാഫി സഖാഫി കൊളത്തൂർ, എ.പി അബ്ദുൽ കരീം ഹാജി ചാലിയം, പ്രൊഫ എ.കെ അബ്ദുൽ ഹമീദ്, വി എം കോയ മാസ്റ്റർ, എന്‍ അലി അബ്ദുല്ല, പി.സി ഇബ്രാഹീം മാസ്റ്റർ, സി പി മൂസ ഹാജി, ബി.പി സിദ്ധീഖ് ഹാജി , മജീദ് കക്കാട് , സി പി ഉബൈദുല്ല സഖാഫി സംബന്ധിക്കും. പരിപാടിയുടെ തത്സമയ സംപ്രേക്ഷണം മർകസിന്റെ ഔദ്യോ​ഗിക യൂട്യൂബ് ചാനലിൽ ലഭിക്കും.


SHARE THE NEWS