അജ്ഞനക്ക് ഇത് കലാ കവാടം

0
896
SHARE THE NEWS

വര്‍ണ്ണം കൊണ്ട് മനോഹരമായ ചിത്രങ്ങള്‍ വരക്കാന്‍ അഞ്ജനക്ക് നല്ല കഴിവാണ്. കോഴിക്കോട് എന്‍.ഐ.ടിയില്‍ ജോലി ചെയ്യുന്ന അച്ഛനും ചിത്രകാരനാണ്. കളറിലും പെന്‍സിലുമായി മിഴിവുള്ള ചിത്രങ്ങള്‍ വരക്കുന്ന പ്ലസ്ടു പഠിക്കാനായി 2018ലാണ് മര്‍കസ് എയ്ഡഡ് സ്‌കൂളിലെത്തുന്നത്. ആദ്യമായി മര്‍കസിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ അവളുടെ മനസ്സിലുടക്കിയത് മനോഹരമായ ഗേറ്റ് ആണ്. അക്ഷരങ്ങളെയും പുസ്തകങ്ങളെയും നഗരത്തെയും ഉയരങ്ങളിലേക്ക് സ്വപ്നം കാണാനുള്ള ആശയങ്ങളെയും കൊത്തിവെച്ച ഗേറ്റ്. 2019ല്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പു സംഘടിപ്പിച്ച ലഹരിവിരുദ്ധ ചിത്രരചനക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം അഞ്ജനക്കായിരുന്നു. മര്‍കസ് സ്‌കൂളിലെ അധ്യാപകരായിരുന്നു അവള്‍ക്ക് പ്രോത്സാഹനമായി നിന്നത്.

പ്ലസ് ടു കഴിഞ്ഞു മര്‍കസില്‍ നിന്ന് ഈ വര്‍ഷം പോവുന്നത് ഏറെ സങ്കടകരമായ അനുഭവമാണ് അഞ്ജനക്ക്. മറ്റൊരു സ്ഥാപനവും നല്കിയിട്ടില്ലാത്തത്ര പിന്തുണ അവളുടെ കഴിവിന് മര്‍കസ് നല്‍കി. ‘വിദ്യാര്‍ത്ഥികളുടെ ഉയര്‍ച്ചക്കായി സദാ അധ്വാനിക്കുന്ന അധ്യാപകരാണ് ഇവിടെ. ഗംഭീരമായ ആ കവാടത്തിലൂടെ പ്രവേശിക്കുമ്പോഴേ അസാമാന്യ ഉന്മേഷമാണ് ഉള്ളിലേക്ക് പ്രവഹിക്കുന്നത്’:മര്‍കസ് പരത്തുന്ന സംസ്‌കാരത്തിന്റെ ശരിയായ പ്രതിഫലനം അഞ്ജനയുടെ വാക്കുകളില്‍ ഉണ്ട്. 11 എയ്ഡഡ് സ്‌കൂളുകളുണ്ട് മര്‍കസിന് കീഴില്‍. ഓരോന്നും അക്കാദമികമായി വെവ്വേറെ നേട്ടങ്ങള്‍ കരസ്ഥമാക്കിയവ.

2019ലെ സംസ്ഥാനതല ലിറ്റില്‍ കൈറ്റ്‌സ് പുരസ്‌കാരം കൂമ്പാറ മര്‍കസ് സ്‌കൂളിനായിരുന്നു. കേരളത്തിലെ 3000 സ്‌കൂളുകളില്‍ നിന്നാണ് ഒന്നാമതെത്തിയത്. ആ പുരസ്‌കാരത്തിന് 5 ലക്ഷം രൂപ മുഖ്യമന്ത്രി നല്‍കുകയുണ്ടായി. കൂമ്പാറ മര്‍കസ് സ്‌കൂള്‍ നിലകൊള്ളുന്നത് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലാണ്. പല തരത്തില്‍ അസൗകര്യങ്ങളുള്ള സ്ഥലത്തെ വിദ്യാലയത്തെ കേരളത്തിലെ ഏറ്റവും മികച്ച സ്‌കൂളാക്കി മാറ്റാന്‍ മാനേജ്മെന്റിന്റെ നിതാന്ത പിന്തുണയും അധ്യാപകരുടെ പരിശ്രമവും വിദ്യാര്‍ത്ഥികളുടെ അധ്വാനങ്ങളും ഉണ്ടായിരുന്നു. ഒട്ടനേകം പ്രതിഭകളെ രൂപപ്പെടുത്തിയ കലായമാണ് മര്‍കസ് സ്‌കൂളുകള്‍. 1985-ഇല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പാസാക്കുന്നത് നൂറു ശതമാനം വിജയത്തോടെയായിരുന്നു. മുപ്പതും നാല്പതും ശതമാനമായിരുന്നു അന്നത്തെ മറ്റു സ്‌കൂളുകളിലെ ആവറേജ്. ആ മികവിന്റെ മുന്നേറ്റം ഇന്നും അനവരതം തുടരുകയാണ് മര്‍കസ്.


SHARE THE NEWS