ജൂൺ 19 വായനാദിനം; വിവിധ പരിപാടികളുമായി മർകസ് സ്ഥാപനങ്ങൾ

0
233
SHARE THE NEWS

കോഴിക്കോട്: ജൂൺ 19 ദേശീയ വായനാദിനത്തിന്റെ ഭാഗമായി മർകസിന്റെ വിവിധ സ്ഥാപനങ്ങളിൽ വായനാചരണവും ചർച്ചകളും നടക്കും. മർകസ് എയ്ഡഡ് സ്‌കൂളുകൾ, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ, ഉന്നത വിദ്യഭ്യാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിപാടികൾ നടക്കുന്നുണ്ട്. ഡിജിറ്റൽ വായനയുടെ നൂതന മാർഗങ്ങൾ സംബന്ധിച്ച് വിദഗ്‌ധരുടെ നേതൃത്വത്തിൽ അവതരണങ്ങൾ നടക്കും. വായനാദിനത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ ഓൺലൈൻ ക്വിസ് പരിപാടികളും വെച്ചിട്ടുണ്ട്


SHARE THE NEWS