ഹയർ സെക്കണ്ടറി പരീക്ഷാ ഫലം: മർകസ് സ്‌കൂളുകൾക്ക് മികച്ച നേട്ടം

0
369
SHARE THE NEWS

കോഴിക്കോട്: ഹയർ സെക്കണ്ടറി പരീക്ഷയിൽ മികച്ച നേട്ടം കരസ്ഥമാക്കി മർകസ് സ്‌കൂളുകൾ. എയ്‌ഡഡ്‌ സ്‌കൂളുകളിൽ കരാന്തൂരിലെ മർകസ് ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ, ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ, കൂമ്പാറ മർകസ് ഫാത്തിമാബി ഹയർ സെക്കണ്ടറി സ്‌കൂൾ, അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്‌കൂൾ ചേരനെല്ലൂർ, മർകസ് ഗ്രൂപ് ഓഫ് സ്‌കൂൾസിലെ മമ്പഉൽ ഹുദാ ഇംഗ്ലീഷ് മീഡിയം, മർകസ് പബ്ലിക് സ്‌കൂൾ എ.ആർ നഗർ എന്നീ സ്‌കൂളുകളിലെ വിദ്യാർത്ഥികളാണ് ഈ വർഷത്തെ പരീക്ഷയിൽ തൊണ്ണൂറു ശതമാനത്തിലധികം വിജയം കൈവരിച്ചത്.

കോവിഡ് പ്രതിസന്ധികൾക്കിടയിലും പാഠ്യവിഷയങ്ങളിൽ മികച്ച വിജയത്തിന് നേതൃത്വം നൽകിയ അധ്യാപകരെയും, വിദ്യാർത്ഥികളെയും മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ഫൈസി, മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി, മർകസ് അക്കാദമിക് ഡയറക്ടറേറ്റ് അഭിനന്ദിച്ചു.


SHARE THE NEWS