മര്‍കസ്‌ സ്‌കൂളുകളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

0
530
SHARE THE NEWS

കുന്നമംഗലം: മര്‍കസിന്റെ വിവിധ സ്‌കൂളുകളില്‍ നവാഗതരെ സ്വീകരിച്ച്‌ പ്രവേശനോത്സവം നടന്നു. പുതിയ അധ്യയന വര്‍ഷം പഠനത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും വസന്തമാക്കി മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രചോദനമാകുന്ന വിധത്തിലായിരുന്നു പ്രവേശനോത്സവ പരിപാടികള്‍. കാരന്തൂര്‍ മര്‍കസ്‌ ബോയ്‌സ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ഹെഡ്‌മാസ്‌റ്റര്‍ എന്‍. അബ്ദുറഹ്മാന്‍ കുട്ടി ഉദ്‌ഘാടനം ചെയ്‌തു. ദേശീയ അധ്യാപക അവാര്‍ഡ്‌ ജേതാവ്‌ നിയാസ്‌ ചോല പ്രവേശനോത്സവ ഗാനം ആലപിച്ചു. ഹര്‍ഷിദ്‌ കെ, അഷ്‌റഫ്‌, വി.കെ.സി മുഹമ്മദ്‌ എന്നിവര്‍ സംബന്ധിച്ചു. കാരന്തൂര്‍ മര്‍കസ്‌ ഗേള്‍സ്‌ ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവം കാസിം മാസ്‌റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. അഷ്‌റഫ്‌ മാസ്റ്റര്‍, മൂസക്കോയ മാസ്‌റ്റര്‍, ആയിശാബി എന്നിവര്‍ സംബന്ധിച്ചു.

കാരന്തൂര്‍ മര്‍കസ്‌ ബോയ്‌സ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം
കാരന്തൂര്‍ മര്‍കസ്‌ ബോയ്‌സ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം

SHARE THE NEWS