മര്‍കസ് വ്യാപാരി സമ്മേളനം നാളെ

0
487

കാരന്തൂര്‍: മര്‍കസില്‍ നടക്കുന്ന രണ്ടാമത് വ്യാപാരി സമ്മേളനം നാളെ (ചൊവ്വാഴ്ച) പത്തു മുതല്‍ ഒരു മണി വരെ മര്‍കസ് മെയിന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഇസ്‌ലാമിക ലോകത്തെ മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാന്‍ (റ)ന്റെ അനുസ്മരണവും വ്യാപാരി സമ്മേളനത്തില്‍ നടക്കും. വ്യാപാര രംഗത്ത് സത്യസന്ധവും വ്യത്യസ്തവുമായ വഴികള്‍ സ്വീകരിച്ച് മുസ്‌ലിം ചരിത്രത്തില്‍ സവിശേഷ ഇടം നേടിയ ഉസ്മാന്‍(റ)വിന്റെ ആണ്ടിന്റെ ഭാഗമായി മര്‍കസ് വ്യാപാരി സമ്മേളനം നടത്താന്‍ ആരംഭിച്ചത് കഴിഞ്ഞ വര്‍ഷം മുതലാണ്. മര്‍ച്ചന്റ് ചേംബര്‍ ഇന്റര്‍നാഷണലാണ് സംഗമം

സംഘടിപ്പിക്കുന്നത്.
ബിസിനസിലെ മതമൂല്യങ്ങള്‍, വ്യാപാരത്തിന്റെ വളര്‍ച്ചക്കുതകുന്ന ആത്മീയ ജീവിതം, സാമൂഹിക ജീവകാരുണ്യ മേഖലകളില്‍ വ്യാപാരി കൂട്ടായ്മയുടെ ഇടപെടല്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ചെന്നൈ എം.ജി.ആര്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. മുഹമ്മദ് നഈമു റഹ്മാന്‍ മുഖ്യാഥിതിയാവും. കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാര്‍, എ.പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. കെ.പി മുഹമ്മദ് മന്‍സൂര്‍ എന്നിവര്‍ വിഷയമവതരിപ്പിച്ച് സംസാരിക്കും. ബന്ധപ്പെടേണ്ട നമ്പര്‍: 9846311188, 9072500424