മര്‍കസ്‌ ശരീഅത്ത്‌ കോളേജ്‌ പരീക്ഷഫലം പ്രസിദ്ധീകരിച്ചു

0
637
SHARE THE NEWS

കാരന്തൂര്‍: മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ ശരീഅത്ത്‌, കുല്ലിയ്യ കോളേജുകളുടെ 2015,16 വര്‍ഷത്തെ വാര്‍ഷിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കേരളത്തിലെ ഏറ്റവും വലിയ മത കലാലയമായ മര്‍കസില്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ ബിരുദം നേടുന്നതിനുള്ള വാര്‍ഷിക പരീക്ഷ എഴുതിയിരുന്നു. നാല്‌ ബിരുദ കോഴ്‌സുകളിലാണ്‌ പരീക്ഷകള്‍ നടന്നത്‌.
മൗലവി കാമില്‍ സഖാഫി കോഴ്‌സില്‍ മുഹമ്മദലി ജൗഹര്‍ വേങ്ങര ഒന്നാം റാന്‌കും ,മഹമൂദ്‌ അലി പാലാഴി രണ്ടാം റാങ്കും ആശിഖ്‌ അബ്ദുല്‍ ഖാദിര്‍ തിക്കോടി മൂന്നാം റാങ്കും നേടി.
മൗലവി ഫാസില്‍ സഖാഫി കോഴ്‌സില്‍ ഒന്നാം റാങ്ക്‌ ജഅ്‌ഫര്‍ കൊളപ്പുറവും രണ്ടാംറാങ്ക്‌ സുഹൈല്‍ കൊളവയലും മൂന്നാം റാങ്ക്‌ അഡ്വ. ശംസീര്‍ വെള്ളൂരും കരസ്ഥമാക്കി.
കുല്ലിയ്യ ഉസ്വൂലുദ്ദീന്‍ കോഴ്‌സില്‍ മുഹമ്മദ്‌ ജാബിര്‍ പറമ്പില്‍ ബസാര്‍ ഒന്നാം റാങ്കും മുഹമ്മദ്‌ മുഹ്‌സിന്‍ എളാട്‌ രണ്ടാം റാങ്കും ത്വാഹാ മണ്ണൂത്തി മൂന്നാം റാങ്കും നേടി.
കുല്ലിയ്യ ശരീഅ കോഴ്‌സില്‍ അബ്ദുല്‍ ഖയ്യൂം വേങ്ങര ഒന്നാം റാങ്കും അബ്ദുല്‍ ലത്തീഫ്‌ വാണിമേല്‍ രണ്ടാം റാങ്കും മുഹമ്മദ്‌ ആര്യനാട്‌ മൂന്നാം റാങ്കും നേടി.
കുല്ലിയ്യ ലുഗഃ അറബിയ്യ കോഴ്‌സില്‍ സാജിദ്‌ റസാ ജാര്‍ഖണ്ട്‌ ഒന്നാം റാങ്കും അമ്പര്‍ ഹുസൈന്‍ വെസ്റ്റ്‌ ബംഗാള്‍ രണ്ടാം റാങ്കും മുഹമ്മദ്‌ ഫൈസാന്‍ യു.പി മൂന്നാം റാങ്കും നേടി.
മര്‍കസ്‌ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ , ഡയറ ക്ടര്‍ ഡോ അബ്ദുല്‍ ഹകീം അസ്‌ഹരി,ജനറല്‍ മാനേജര്‍ സി മുഹമ്മദ്‌ ഫൈസി, വൈസ്‌ ചാന്‍സലര്‍ ഡോ.ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്‌ എന്നിവര്‍ റാങ്ക്‌ ജേതാക്കളെയും വിജയികളെയും അനുമോദിച്ചു.


SHARE THE NEWS