റസ്‌മറ്റാസ്‌; മര്‍കസ്‌ ആര്‍ട്‌സ്‌ ഫെസ്റ്റിന്‌ പ്രൗഢോജ്ജ്വല തുടക്കം

0
986

കുന്നമംഗലം: മര്‍കസ്‌ ശരീഅത്ത്‌ കോളേജ്‌ വിദ്യാര്‍ത്ഥികളുടെ ആര്‍ട്‌സ്‌ ഫെസ്റ്റ്‌ റസ്‌മറ്റാസിന്‌ പ്രൗഢോജ്ജ്വല തുടക്കം. മര്‍കസ്‌ ക്യാമ്പസ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മര്‍കസ്‌ ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. രണ്ട്‌ ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ രചനാ, പ്രഭാഷണ മത്സരങ്ങള്‍ക്ക്‌ പുറമെ സ്‌പോട്ട്‌ ഫത്‌വ, പ്ലോട്ട്‌ പ്രസന്റേഷന്‍ ഉള്‍പ്പെടെ 125 ഇനങ്ങളിലായി മത്സരങ്ങള്‍ നടക്കും.
ഉദ്‌ഘാടനച്ചടങ്ങില്‍ മര്‍കസ്‌ പ്രസിഡന്റ്‌ സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. കെ.കെ അഹ്മദ്‌കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി.മുഹമ്മദ്‌ ഫൈസി, അബ്ദുല്ല സഖാഫി മലയമ്മ, വി.പി.എം വില്യാപള്ളി, സയ്യിദ്‌ അബ്ദുല്‍ അസീസ്‌ പ്രസംഗിച്ചു.