ജാമിഅ മര്‍കസ് ശരീഅ അധ്യയനാരംഭം നാളെ

0
136
SHARE THE NEWS

കോഴിക്കോട്: മര്‍കസ് ശരീഅ വിഭാഗം അധ്യയനാരംഭം നാളെ (തിങ്കള്‍) രാവിലെ പത്ത് മണി മുതല്‍ ഓണ്‍ലൈനില്‍ നടക്കും. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. ലോക്ഡൗണ്‍ കാരണം പൂര്‍ണമായും ഓണ്‍ലൈനിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ശരീഅ വിഭാഗത്തിന്റെ ക്ലാസ് ആരംഭമാണ് നടക്കുന്നത്.

ശരീഅ വിഭാഗത്തില്‍ കോളേജ് ഓഫ് ഇസ്ലമാിക് തിയോളജി, കോളേജ് ഓഫ് ഇസ്ലാമിക് ശരീഅഃ, കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, കോളേജ് ഓഫ് അറബിക് ലാംഗ്വേജ് ഡിപ്പാര്‍ട്‌മെന്റുകളാണ് പ്രവര്‍ത്തിക്കുന്നത്.

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഈ വർഷത്തെ ബുഖാരി ദർസിന്റെ ആരംഭവും പരിപാടിയിൽ നടക്കും.
എ പി മുഹമ്മദ് മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ പ്രാർത്ഥന നടത്തും.മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. വി.പി.എം ഫൈസി വില്യാപള്ളി അധ്യക്ഷത വഹിക്കും. ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് വിഷയാവതരണം നിർവ്വഹിക്കും. ഹസ്രത്ത് മുഖ്താര്‍ ബാഖവി , അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍ പ്രസംഗിക്കും.


SHARE THE NEWS