ചെച്നിയയിലെ പണ്ഡിതർക്ക് ഹദീസ് പഠിപ്പിക്കാൻ മർകസ് മുദരിസ്

0
1307
ചെച്നിയയിൽ ബുഖാരി ദർസ് നടത്താൻ നിയമിതനായ ഡോ. അബ്ദുൽ ഹകീം സഅദി ചെചൻ ഗ്രാൻഡ് മുഫ്‌തി സ്വാലിഹ് മജീഫുമായി കൂടിക്കാഴ്ച നടത്തുന്നു
SHARE THE NEWS

കോഴിക്കോട്: ചെച്നിയയിലെ മതകാര്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മദ്രസത്തുൽ ഇമാം ബുഖാരിയിലെ പ്രമുഖ പണ്ഡിതർക്ക് ദർസ് നടത്തുന്നതിനായി  മർകസ്  ശരീഅയിലെ  കുല്ലിയ്യത്തുൽ ദിറാസത്തിൽ ഇസ്ലാമിയ്യ വകുപ്പ് മേധാവി   ഡോ. അബ്ദുൽ ഹകീം സഅദി കരുനാഗപ്പള്ളി നിയമിതനായി. കഴിഞ്ഞ വർഷം മർകസ് സന്ദർശിക്കാൻ എത്തിയ  ചെചൻ ഗ്രാൻഡ് മുഫ്‌തി ശൈഖ് സ്വാലിഹ് മജീഫ്   കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ബുഖാരി ദർസിൽ ആകൃഷ്ടനായി  കേരള  മാതൃകയിൽ ചെച്നിയയിൽ സ്ഥാപിച്ച ദർസിലേക്കാണ് മർകസ് പണ്ഡിതനെ ക്ഷണിച്ചത്.  കാന്തപുരം ഉസ്താദിന്റെ ബുഖാരി ഇജാസത്(പഠിപ്പിക്കാനുള്ള അംഗീകാരം) വാങ്ങിയാണ് ഹകീം സഅദി ചെച്നിയയിലെത്തിയത്. ചെച്നിയയിലെ 100 യുവപണ്ഡിതർക്ക് മൂന്നു മാസം ബുഖാരി ക്ലാസ് നടത്തും.  കാസർകോഡ് ജാമിഅ സഅദിയ്യയിൽ നിന്ന് ഇസ്ലാമിക ബിരുദവും  ഹൈദരാബാദ് ഇഫ്‌ളു  യൂണിവേഴ്‌സിറ്റിയിൽ നിന്ന് അറബി ഭാഷയിൽ പി.എച്.ഡിയും നേടിയ ഹകീം സഅദി 2005 മുതൽ  മർകസ് മുദരിസാണ്. അറബിയിലും മലയാളത്തിലുമായി നിരവധി രചനകൾ നടത്തിയിട്ടുണ്ട്.


SHARE THE NEWS