മര്‍കസ് ശരീഅ വാർഷിക പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

0
713
SHARE THE NEWS

കോഴിക്കോട്: ജാമിഅ: മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശരീഅ വിഭാഗത്തിലെ വിവിധ സ്ഥാപങ്ങളിലെ വാർഷിക പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

കോളേജ് ഓഫ് ഇസ്ലാമിക് തിയോളജി, കോളേജ് ഓഫ് ഇസ്ലാമിക് ശരീഅ, കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, കോളേജ് ഓഫ് അറബിക് ലാംഗ്വേജ് എന്നീ സ്ഥാപനങ്ങളിൽ ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരത്തിയഞ്ഞൂറ് വിദ്യാർഥികൾ പരീക്ഷയെഴുതി. മുത്വവ്വല്‍, തഖസ്സുസ് ഉള്‍പ്പെടെയുള്ള ഫൈനല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.  ഉസ്വൂലുദ്ദീന്‍  – തഫ്സീര്‍,  ഉസ്വൂലുദ്ദീന്‍  – ഹദീസ്, ശരീഅഃ,  ലുഗഃ അറബിയ്യഃ,  മാനേജ്‌മെന്റ് സ്റ്റഡീസ്, സൈക്കോളജി സ്റ്റഡീസ്, ഉറുദു ഡിപ്ലോമ എന്നീ വിഭാഗങ്ങളില്‍ റാങ്കു നേടിയവർ:

ഒന്നാം റാങ്ക്
മുഹമ്മദ് ഉവൈസ് കാമില്‍ സഖാഫി കോളയാട്, ഹാരിസ് സഖാഫി എടവണ്ണ, മുഹമ്മദ് സാലിം സഖാഫി നെല്ലിക്കുത്ത്, ഹാഫിള് അബ്ദുല്ല സഖാഫി കായക്കൊടി, മുഹമ്മദ് ഹസനൈന്‍ സഖാഫി ജാര്‍ഖണ്ഡ്, സഅദുദ്ദീന്‍ സഖാഫി കൂട്ടാവില്‍, മുഹമ്മദ് സ്വാലിഹ് സഖാഫി ഊരകം, മുഹമ്മദ് ശഫീഖ് അന്‍വര്‍ സഖാഫി വെസ്റ്റ് ബംഗാള്‍.

രണ്ടാം റാങ്ക്
അബ്ദുല്‍ ഇക്റാം കാമില്‍ സഖാഫി എ.ആര്‍ നഗര്‍, നസ്വറുറഹ്മാന്‍ സഖാഫി പുത്തന്‍കുന്ന്, സുലൈമാന്‍ സഖാഫി വൈലത്തൂര്‍, മുഹ്യുദ്ദീന്‍ കുട്ടി സഖാഫി കുഴിഞ്ഞോളം, മുഹമ്മദ് ഹനീഫ് സഖാഫി ഗുജറാത്ത,് റംഷീദ് സഖാഫി പൂക്കോട്ടൂര്‍, മുഹമ്മദ് സഖാഫി താനൂര്‍, മുഹമ്മദ് ശൈഖ് മന്‍സൂര്‍ സഖാഫി ബീഹാര്‍

വിജയികളെ ജാമിഅ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അനുമോദിച്ചു. പരീക്ഷാഫലം മര്‍കസ് വെബ്സൈറ്റില്‍ ലഭ്യമാണ് . 


SHARE THE NEWS