ആയിരങ്ങള്‍ക്ക്‌ അറിവ്‌ പകര്‍ന്ന്‌ മര്‍കസ്‌ അധ്യായനാരംഭം

0
446

കുന്നമംഗലം: ലോകപ്രശസ്‌ത ഇസ്‌ലാമിക വിജ്ഞാന ഗ്രന്ഥം ബുഖാരി ക്ലാസെടുത്ത്‌ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയിലെ 2016-17 ശരീഅത്ത്‌ കോളേജ്‌ അധ്യായന വര്‍ഷത്തിന്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ തുടക്കം കുറിച്ചു. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ രണ്ടായിരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. നിരവധി ദേശീയ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി അഫിലിയേഷനുള്ള മര്‍കസില്‍ മതപരവും അക്കാദമികവുമായി ഒരേസമയം ഉയര്‍ന്നതലത്തിലുള്ള സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭിക്കും. മര്‍കസ്‌ അറബി ലൈബ്രറിയിലെ അപൂര്‍വ്വമായ കയ്യെഴുത്ത്‌ പ്രതികളുള്‍പ്പെടെയുള്ള ആയിരക്കണക്കിന്‌ ഗ്രന്ഥങ്ങള്‍ റഫറന്‍സിനും ഗവേഷണത്തിനുമുള്ള മികച്ച അവസരമാണ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കുന്നത്‌.
ഇസ്‌്‌ലാമിക വിജ്ഞാനത്തിലെ ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പഠനാരംഭമാണ്‌ നടന്നത്‌. ചടങ്ങ്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. എ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍ കാന്തപുരം പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കി. കട്ടിപ്പാറ കെ.കെ അഹ്മദ്‌കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സി. മുഹമ്മദ്‌ ഫൈസി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ്‌ അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ മാവൂര്‍, വി.പി.എം ഫൈസി വില്യാപള്ളി, മുഖ്‌താര്‍ ഹസ്രത്ത്‌, ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, ഹാഫിള്‌ അബൂബക്കര്‍ സഖാഫി പന്നൂര്‍, കുഞ്ഞി മുഹമ്മദ്‌ സഖാഫി പറവൂര്‍, നൗഷാദ്‌ സഖാഫി, ബഷീര്‍ സഖാഫി, ഹകീം സഅദി, ഉമറലി സഖാഫി സംബന്ധിച്ചു