തമിഴ്‌നാട്ടില്‍ മര്‍കസിനു കീഴില്‍ എഞ്ചിനീയറിംഗ്-ദഅ്‌വാ കോളേജ് ആരംഭിച്ചു

0
1075

കീളക്കര: തമിഴ്‌നാട്ടിലെ കീളക്കരയില്‍ മര്‍കസിനു കീഴില്‍ മര്‍കസ്-സദക് എജു സോണ്‍ ആരംഭിച്ചു. ദഅവാ പഠനത്തോടൊപ്പം എഞ്ചിനീയറിംഗ്, പോളിടെക്‌നിക് പഠനം സാധ്യമാകുന്ന പുതിയ കോഴ്‌സ്, ഇന്റഗ്രേറ്റഡ് ഇസ്ലാമിക ആന്‍ഡ് എഞ്ചിനീയറിംഗ് പ്രോഗ്രാം എന്നിവയുടെ ഉദ്ഘാടനം മര്‍കസ് ഡയറക്ടര്‍ ഡോ അബ്ദുല്‍ ഹക്കിം അസ്ഹരി നിര്‍വഹിച്ചു. തമിഴ്‌നാട്ടില്‍ വിദ്യാഭാസ, സേവന മേഖലയില്‍ ശ്രദ്ധ പതിപ്പിച്ച മുഹമ്മദ് സദക് ട്രസ്റ്റുമായി ചേര്‍ന്നാണ്, മര്‍കസ് ഈ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത് .
അണ്ണാ യൂണിവേഴ്‌സിറ്റിയുടെ അഫിലിയേറ്റഡ് കോളേജുകളായ മുഹമ്മദ് സദക് എഞ്ചിനീയറിങ് & പോളിടെക്നിക് കോളേജുകളിലാണ് 4 വര്‍ഷത്തെ ഈ ദഅവാ സംരംഭം ആരംഭിച്ചിട്ടുള്ളത്. പരമ്പരാഗത ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പഠിക്കാനും പൂര്‍ണമായ ഇസ്ലാമിക ചുറ്റുപാടില്‍ വളരാനുമുള്ള അന്തരീക്ഷം ഈ ക്യാമ്പസ്സില്‍ ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷം 15 ഓളം വിദ്യാര്‍ഥികള്‍ പ്രഥമ ബാച്ചില്‍ പ്രവേശനം നേടി. കൂടാതെ ബി.ബി.എ, ബി.സി.എ തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സിലേക്കുള്ള അക്കാഡമിക് സംവിധാനവും ഒരുക്കിയിട്ടുണ്ട്
സദക് ട്രസ്റ്റുമായി കഴിഞ്ഞ വര്‍ഷം മര്‍കസ് ധാരണയിലെത്തിയ ശേഷം ആരംഭിച്ച മര്‍കസ്- സദക് എജൂ സോണില്‍ നിരവധി സംരംഭങ്ങള്‍ തുടങ്ങാനുള്ള വിദ്യാഭ്യാസ ധാരണാ പത്രത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ അല്‍ ഹാജ് യൂസഫ് സാഹിബ് ഡയറക്ടര്‍ ഹാമിദ് ഇബ്രാഹിം എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി ഒപ്പു വെച്ചു. അടുത്ത വര്‍ഷം മുതല്‍ മര്‍കസ് ഗാര്‍ഡന്‍ ഓഫ് ക്യാംപസ് ആരംഭിക്കുക, തമിഴ് വിദ്യാര്‍തികള്‍ക്കുള്ള ജൂനിയര്‍ ദഅ്‌വാ കോളേജുകള്‍, സഹ്‌റത്തുല്‍ ഖുര്‍ആനും സ്ഥാപിക്കും. സേവന രംഗത്തെ മര്‍കസ് സംവിധാനമായ ആര്‍.സി.എഫ്.ഐ തമിഴ്‌നാട്ടില്‍ സജീവമാക്കാനും ധാരണയായി.
എഞ്ചിനീയറിംഗ് കോളേജ് ഡീന്‍ ഡോ ജഹബര്‍, പ്രിന്‍സിപ്പല്‍ ഡോ അബ്ബാസ്, മര്‍കസ്-സദക് എജു സോണ്‍ ചീഫ് കോര്‍ഡിനേറ്റര്‍ അലി ഷാ നൂറാനി, മാനേജര്‍ അബ്ദുല്‍ ഗഫൂര്‍ നൂറാനി, ശംവീല്‍ നൂറാനി തുടങ്ങിയവര്‍ സംബന്ധിച്ചു . കോഴ്‌സുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്ക് 9698351106, 8547230244.