അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തിനു മര്‍കസ് വിദ്യാര്‍ഥി

0
633

കാരന്തൂര്‍: ബഹറൈനില്‍ നടക്കുന്ന പതിനാലാമാത് അന്താരാഷ്ട്ര ഖുര്‍ആന്‍ ഹിഫ്‌സ് മത്സരത്തിനു ഇന്ത്യയെ പ്രതിനിധീകരിച്ച് മര്‍കസ് പ്രതിനിധി ഹാഫിസ് ശമീര്‍ പുറപ്പെട്ടു. ബഹ്റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജംഇയ്യത്തു ഖിദ്മത്തുല്‍ ഖുര്‍ആനുല്‍ കരീം എന്ന സംഘടന ഔഖാഫ് ആന്‍ഡ് ഇസ്‌ലാമിക് മിനിസ്ട്രിയുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ബഹറൈനില്‍ നടക്കുന്ന ഏറ്റവും വലിയ ഖുര്‍ആന്‍ മത്സരമാണിത്. അന്‍പത്തിനാല് രാജ്യങ്ങളില്‍ നിന്നുള്ള ഖുര്‍ആന്‍ പഠിതാക്കള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. മര്‍കസ് ഹിഫ്‌ളില്‍ നിന്ന് ഒന്നാം റാങ്ക് നേടി പഠനം പൂര്‍ത്തിയാക്കിയ ശമീര്‍ ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തില്‍ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരി പഠനം നടത്തിയിട്ടുണ്ട്. മലപ്പുറം ചേറൂര്‍ സ്വദേശിയാണ്.