അബുദാബി ഐ.എസ്‌.സി ഖുര്‍ആന്‍ മത്സരത്തില്‍ മര്‍കസ്‌ വിദ്യാര്‍ഥികള്‍ വിജയികളായി

0
930

ദുബൈ: ശൈഖ്‌ സായിദ്‌ ആണ്ടിന്റെ ഭാഗമായി യു.എ.ഇ ഔഖാഫിന്റെ സഹകരണത്തോടെ അബുദാബി ആസ്ഥാനമായുള്ള ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ്‌ കള്‍ച്ചറല്‍ സെന്‍റര്‍ (ഐ.എസ്‌.സി) സംഘടിപ്പിച്ച ഖുര്‍ആന്‍ മത്സരത്തില്‍ മര്‍കസ്‌ വിദ്യാര്‍ഥികള്‍ ജേതാക്കളായി. ജൂണ്‍ 21 ഖുര്‍ആന്‍ പാരായണം, മന:പാഠം ഇനങ്ങളിലാണ്‌ മത്സരം നടന്നത്‌. പത്തു രാഷ്ട്രങ്ങളില്‍ നിന്നുള്ള ഖുര്‍ആന്‍ പഠിതാക്കള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. പതിനഞ്ച്‌ ജുസ്‌ഇന്‌ താഴെയുള്ള മന:പാഠ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബാസിത്ത്‌ , ഖുര്‍ആന്‍ പാരായണ നിയമ പ്രകാരമുള്ള മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ഹാമിദ്‌ കാന്തപുരം , ഖുര്‍ആന്‍ പൂര്‍ണ്ണ മന:പാഠ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ജാബിര്‍ ബിന്‍ ഹംസ എന്നിവരാണ്‌ മര്‍കസ്‌ വിദ്യാര്‍ഥികള്‍. വിജയിയായ ഹാമിദ്‌ മര്‍കസ്‌ ഡയറക്ടര്‍ ഡോ.എ.പി അബ്ദുല്‍ ഹകീം അസ്‌ഹരിയുടെ മകനാണ്‌. അബൂദാബിയില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ വിജയികള്‍ക്ക്‌ ക്യാഷ്‌ പ്രൈസും പ്രത്യേക മൊമെന്റെയും സമ്മാനമായി വിതരണം ചെയ്‌തു. അവാര്‍ഡ്‌ വിതരണത്തിന്‌ ഓഖാഫിലെ ശൈഖ്‌ അബ്ദുല്ല അസ്‌ വ, ഡോ. ഫൈസല്‍ ഫബിന്‍ ത്വാഹ, എം. തോമസ്‌ വര്‍ഗീസ്‌ നേതൃത്വം നല്‍കി.വിജയികളെ മര്‍കസ്‌ ജനറല്‍ മാനേജര്‍ സി. മുഹമ്മദ്‌ ഫൈസി അനുമോദിച്ചു.