ടാൻസാനിയ അന്താരാഷ്ട്ര ഖുർആൻ മത്സരം; ഇന്ത്യയെ പ്രതിനിധികരിച്ച് മർകസ് വിദ്യാർത്ഥി ഹാഫിസ് സൈനുൽ ആബിദ്

0
950
SHARE THE NEWS

കോഴിക്കോട്: ടാൻസാനിയ ഹോളി ഖുർആൻ അവാർഡ് കമ്മറ്റി സംഘടിപ്പിക്കുന്ന അന്താരഷ്ട്ര ഖുർആൻ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മർകസ് വിദ്യാർത്ഥി ഹാഫിസ് സൈനുൽ ആബിദ് ഈങ്ങാപ്പുഴ പങ്കെടുക്കും. അൻപതോളം രാഷ്ട്രങ്ങളിൽ നിന്ന് പ്രതിനിധികൾ പങ്കെടുക്കുന്ന മത്സരം ഇന്നാരംഭിക്കും. നിരവധി വർഷങ്ങളായി വിശുദ്ധ റമളാനിൽ നടക്കുന്ന മത്സരം, ഈ വർഷം കോവിഡ് രൂക്ഷമായ രാജ്യങ്ങളിലെ പ്രതിനിധികൾക്ക് ഓൺലൈൻ വഴി പങ്കെടുക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് സംഘാടകർ. മർകസിൽ നിന്ന് സ്‌കൂൾ പഠനത്തോടെപ്പം ഹിഫ്ള് പൂർത്തിയാക്കിയ സൈനുൽ ആബിദ് നിരവധി സംസ്ഥാന, ദേശീയ ഹോളി ഖുർആൻ അവാർഡുകളിൽ മികച്ച പ്രകടനത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. മൂന്ന് ലക്ഷം രൂപ സമ്മാനത്തുകയുള്ള കണ്ണൂർ പഴയങ്ങാടി അൽ ഹുദ ഇഖ്റ ഹോളി ഖുർആൻ മത്സരത്തിലെ ഒന്നാം സ്ഥാനക്കാരനായിരുന്നു. ഈങ്ങാപ്പുഴ വള്ളിയേരിയിൽ അബ്ദുറഹ്മാൻ- സകീന ദമ്പതികളുടെ മകനാണ്


SHARE THE NEWS