ദേശീയ റോബോട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി മര്‍കസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

0
1071

കോഴിക്കോട്: ദേശീയതലത്തില്‍ നടന്ന റോബോട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി ബാലുശ്ശേരി മര്‍കസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. എട്ടാം ക്ലാസില്‍ പഠനം നടത്തുന്ന ഷാഹിന്‍ മുഹമ്മദ്, ഹാഫില്‍ ഹുസൈന്‍ എന്നിവരാണ് റോബോട്ടിക്, വേസ്റ്റ് മാനേജ്‌മെന്റ് എന്നീ മത്സരങ്ങളില്‍ നാഷണല്‍ ലെവല്‍ എഫ്.എല്‍.എല്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഇന്നോവേറ്റീവ് സൊലൂഷന്‍സ് അവാര്‍ഡിന് അര്‍ഹരായത്.
ഈ മാസം 22, 23 തിയ്യതികളില്‍ ചെന്നൈയില്‍ നടന്ന 45 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ മികച്ച് നേട്ടം കൈവരിച്ച ഇവര്‍ യൂറോപ്പില്‍ നടക്കുന്ന എഫ്.എല്‍.എല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടുകയും ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളും അധ്യാപകരും വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.