പുത്തുമലയില്‍ മര്‍കസിന്റെ സ്നേഹവര്‍ഷം; ഒരുങ്ങുന്നത് 60 കുടുംബങ്ങള്‍ക്കുള്ള ശുദ്ധജല പദ്ധതി

0
529
വയനാട് പുത്തുമലയില്‍ 60 കുടുംബങ്ങള്‍ക്കുള്ള മര്‍കസിന്റെ ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു.
SHARE THE NEWS

c: 2019ലെ ഉരുള്‍പൊട്ടലില്‍, കേരളത്തെ നടുക്കി ഒരു ഗ്രാമം മുഴുവന്‍ കീഴ്‌മേല്‍ മറിഞ്ഞ ദുരന്തമാണ് വയനാട് പുത്തുമലയില്‍ സംഭവിച്ചത്. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട 60 കുടുംബങ്ങള്‍ സുരക്ഷിതവാസത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍, ഈ കുടുംബങ്ങളെ അധിവസിപ്പിക്കാന്‍ ‘ഹര്‍ഷം’ ഗ്രാമം രൂപപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അവിടെ താമസിക്കുന്ന കുടുംബങ്ങള്‍ക്കാണ് പത്ത് ലക്ഷം രൂപ ചെലവ് വരുന്ന സ്നേഹജല പദ്ധതി മര്‍കസ് ഒരുക്കുന്നത്. ശുദ്ധജല പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം സി കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കെ.ഒ. അഹ്മദ് കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയംഗം ജഷീര്‍ പള്ളിവയല്‍, മേപ്പാടി ഗ്രാമപ്പഞ്ചായത്തംഗം ബി. നാസര്‍, സയ്യിദ് അബൂബക്കര്‍ ചെറിയ കോയ തങ്ങള്‍, എസ്. ഷറഫുദ്ദീന്‍, മുഹമ്മദ് സഖാഫി ചെറുവേരി, കെ.കെ. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.


SHARE THE NEWS