കോഴിക്കോട്: മർകസിലെ വിദ്യാർത്ഥികളുടെ പഠന ചിലവുകൾ ഏറ്റെടുത്ത തകാഫുൽ അംഗങ്ങൾക്കും കുടുംബങ്ങൾക്കും വേണ്ടി നടക്കുന്ന പ്രത്യേക പ്രാർത്ഥനാ സംഗമം നാളെ(വെള്ളി) ഓൺലൈനിൽ നടക്കും. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും. ഇന്ത്യൻ സമയം രാത്രി 9.30 മുതൽ മർകസ് ഔദ്യോഗിക യൂട്യൂബ് ചാനലായ www.youtube.com/markazonline ൽ പരിപാടി സംപ്രേക്ഷണം ചെയ്യും.