മര്‍കസ്‌ അധ്യാപക സംഗമം പൂനൂരില്‍

0
500

കുന്നമംഗലം: ന്യൂ ജനറേഷന്‍, ന്യൂ ക്ലാസ്‌ റൂം എന്ന പ്രമേയത്തില്‍ മര്‍കസ്‌ ഗ്രൂപ്പ്‌ ഓഫ്‌ സ്‌കൂളിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ നിന്നുള്ള അഞ്ഞൂറോളം അധ്യാപകരുടെ സംഗമം സെപ്‌തംബര്‍ 24ന്‌ ശനിയാഴ്‌ച രാവിലെ ഒമ്പത്‌ മണിക്ക്‌ പൂനൂര്‍ ഇശാഅത്ത്‌ പബ്ലിക്‌ സ്‌കൂളില്‍ നടക്കും. മര്‍കസ്‌ ജനറല്‍ മാനേജര്‍ സി. മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങില്‍ അമീര്‍ ഹസന്‍ എം.ജി.എസ്‌ വിഷന്‍ 2017 അവതരിപ്പിക്കും. പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തക പ്രേമ മുരളീധരന്‍ ന്യൂ ജനറേഷന്‍, ന്യൂ ക്ലാസ്‌ റൂം എന്ന വിഷയത്തില്‍ ക്ലാസിന്‌ നേതൃത്വം നല്‍കും.
ഉച്ചക്ക്‌ ശേഷം നടക്കുന്ന സെഷനില്‍ മര്‍കസ്‌ ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ഹരിയുടെ അധ്യക്ഷതയില്‍ മര്‍കസ്‌ സ്‌കൂളുകളില്‍ പത്ത്‌ വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെ അനുമോദിക്കും. ഉനൈസ്‌ മുഹമ്മദ്‌, അബ്ദുല്‍ ഖാദര്‍ കരുവഞ്ചാല്‍, പി.കെ അബ്ദുല്‍ നാസര്‍ സഖാഫി എന്നിവര്‍ സംബന്ധിക്കും.