മർകസ് യുനാനി ഹോസ്പിറ്റൽ പത്താം വാർഷികം നാളെ

0
290

കുന്നമംഗലം: വൈദ്യസേവന രംഗത്ത് പത്താണ്ടു പൂർത്തിയാക്കുന്ന മർകസ് യുനാനി ഹോസ്പിറ്റലിന്റെ പത്താം വാർഷികവും നവീകരിച്ച കെട്ടിടോദ്‌ഘാടനവും നാളെ   (ഒക്ടോബർ 10 ശനിയാഴ്ച) രാവിലെ 10 മണിക്ക് നടക്കും. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. പത്താം വാർഷികത്തിന്റെ ഭാഗമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു വരികയാണ്. സുന്നത്ത് കർമ്മ യൂണിറ്റ് ഉദ്‌ഘാടനം ഇന്നലെ നടന്നു. സ്പെഷ്യാലിറ്റി ക്ലിനിക്ക് ഉദ്‌ഘാടനം, യൂനാനി ഡോക്ടേഴ്സ് സമ്മിറ്റ്, ഔഷധ ത്തോട്ട ഉദ്‌ഘാടനം, സോവനീർ പ്രകാശനം, യുനാനി മെഡിക്കൽ വെബിനാർ എന്നീ പരിപാടികളും നടക്കും. ഓൺലൈനിൽ നടക്കുന്ന ചടങ്ങിൽ  മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ഉദ്‌ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി അധ്യക്ഷത വഹിക്കും. മർകസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം, ഡോ. മുഹമ്മദ് ശരീഫ് യു.കെ, ഡോ. ഷാഹുൽ ഹമീദ് എന്നിവർ പ്രഭാഷണം നടത്തും